Quantcast

'പീഡനവീരൻ, കൈക്കൂലിക്കാരൻ...'; തിരുവല്ല സിപിഎമ്മിൽ പോസ്റ്റർ വിവാദം

പോസ്റ്റർ പ്രചാരണം മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നാണ് സിപിഎമ്മിന്റെ പ്രതികരണം

MediaOne Logo

Web Desk

  • Published:

    30 Jun 2024 8:08 AM

Poster against cc sajimon at thiruvalla
X

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല സിപിഎമ്മിൽ പോസ്റ്റർ വിവാദം. പീഡനകേസിൽ പ്രതിയായ സിസി സജിമോനെ തിരിച്ചെടുത്തതിനെതിരെയാണ് പോസ്റ്റർ. പീഡന വീരനെന്നും കൈക്കൂലിക്കാരനെന്നും പരാമർശമുള്ള പോസ്റ്റർ പൗരപസമിതിയുടെ പേരിലാണ് തിരുവല്ല നഗരത്തിൽ പ്രത്യക്ഷപ്പെട്ടത്. സജിമോനെ തിരിച്ചെടുത്തതിനെ ചൊല്ലി തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി യോഗത്തിൽ കഴിഞ്ഞദിവസം രൂക്ഷമായ തർക്കമുണ്ടായിരുന്നു

പോസ്റ്റർ പ്രചാരണം മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നാണ് സിപിഎമ്മിന്റെ പ്രതികരണം. രാഷ്ട്രീയ എതിരാളികൾ പാർട്ടിക്കെതിരെ നടത്തുന്ന നീക്കത്തിന്റെ ഭാഗമെന്നും തിരുവല്ല ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണി പറഞ്ഞു. പോസ്റ്റർ പതിച്ചത് പാർട്ടി വിരുദ്ധരാണെന്നും തന്നെ വേട്ടയാടുകയാണെന്നും സജിമോനും പ്രതികരിച്ചിട്ടുണ്ട്.

ഇന്നലെ സജിമോനെ തിരിച്ചെടുത്ത വിവരം റിപ്പോർട്ട് ചെയ്യാൻ വിളിച്ച യോഗത്തിൽ ഇയാളും പങ്കെടുക്കാനെത്തിയതോടെയാണ് പാർട്ടിക്കുള്ളിൽ തർക്കം ഉടലെടുക്കുന്നത്. സജിമോനെ യോഗത്തിൽ നിന്ന് ഒഴിവാക്കിയിട്ട് വേണം തീരുമാനം റിപ്പോർട്ട് ചെയ്യാനെന്ന് ഒരു വിഭാഗം ആവശ്യമുന്നയിച്ചു. തുടർന്ന് സജിമോനെ യോഗത്തിൽ നിന്ന് പുറത്താക്കി.

ഇതിന് പിന്നാലെയാണിപ്പോൾ നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഏരിയ കമ്മിറ്റി ഓഫീസിന് സമീപത്തടക്കം പോസ്റ്ററുകളുണ്ടായിരുന്നു. തിരുവല്ലയിൽ പോസ്റ്ററിൽ പറയുന്നത് പോലൊരു പൗരസമിതി ഇല്ലെന്നും ഏരിയ സെക്രട്ടറിയുടെ വിശദീകരണം.

TAGS :

Next Story