പത്ത് കോടി രൂപക്ക് ഒരു ദിവസത്തെ വൈദ്യുതി; പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ, ഉന്നതതലയോഗം ഇന്ന്
വൈദ്യുതി വാങ്ങിയതിലൂടെ കെഎസ്ഇബിക്കുണ്ടായ അധിക ചെലവിന്റെ പേരിൽ ഇപ്പോൾ തന്നെ യൂണിറ്റിന് 19 പൈസ സർചാർജായി ഉപഭോക്താക്കൾ നിന്ന് ഈടാക്കുന്നുണ്ട്
തിരുവനന്തപുരം: ഡാമുകളിൽ വെള്ളം കുറഞ്ഞതോടെ ഉടലെടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ വൈദ്യുത മന്ത്രി വിളിച്ച ഉന്നതയോഗം ഇന്ന്. നിലവിൽ ഡാമുകളിൽ സംഭരണശേഷിയുടെ 37% വെള്ളമാണ് അവശേഷിക്കുന്നത്. ആഭ്യന്തര വൈദ്യുത ഉത്പാദനം കുറഞ്ഞതോടെ പുറത്തുനിന്ന് ദിവസവും 10 കോടി രൂപക്ക് വൈദ്യുതി വാങ്ങുകയാണ്.
വൈദ്യുതി വിതരണ കമ്പനികളുമായി ഹ്രസ്വ കരാറിലേർപ്പെട്ടെങ്കിലും മുമ്പ് ലഭിക്കുന്നതിനേക്കാൾ ഉയർന്ന തുകയ്ക്കാണ് ഇവിടെ നിന്നും വൈദ്യുതി ലഭിക്കുന്നത്. നിരക്ക് വർദ്ധനവ് വേണ്ടിവരുമെന്നാണ് വൈദ്യുതമന്ത്രി കെ കൃഷ്ണൻകുട്ടി നൽകുന്ന സൂചന.
വൈദ്യുതി വാങ്ങിയതിലൂടെ കെഎസ്ഇബിക്കുണ്ടായ അധിക ചെലവിന്റെ പേരിൽ ഇപ്പോൾ തന്നെ യൂണിറ്റിന് 19 പൈസ സർചാർജായി ഉപഭോക്താക്കൾ നിന്ന് ഈടാക്കുന്നുണ്ട്. വൈകുന്നേരം നാലുമണിക്കാണ് മന്ത്രി തല യോഗം ചേരുന്നത്.
Next Story
Adjust Story Font
16