പ്രയാർ ഗോപാലകൃഷ്ണന്റെ സംസ്കാരം ഇന്ന്; രാവിലെ 10 ന് കൊല്ലം ഡി.സി.സിയിൽ പൊതുദർശനം
നിരവധി പേർ കൊല്ലത്തെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു
കൊല്ലം: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പ്രയാർ ഗോപാലകൃഷ്ണൻറെ സംസ്കാരം ഇന്ന്. രാത്രിയോടെ വീട്ടിലെത്തിച്ച ഭൗതിക ശരീരം രാവിലെ 10 മണിക്ക് കൊല്ലം ഡി.സി.സിയിൽ പൊതുദർശനത്തിന് വെയ്ക്കും. കൊല്ലം ചിതറയിലെ വീട്ട് വളപ്പിൽ 2 മണിക്കാണ് സംസ്കാരം.
സാമൂഹിക സാംസ്കാരിക മേഖലയിലെ നിരവധി പേർ കൊല്ലത്തെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്കുള്ള യാത്രക്കിടെ വട്ടപ്പാറയിൽ വച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മില്‍മ ചെയര്മാന്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ്, മുന്നോക്ക വിഭാഗ കോര്പറേഷന് ചെയര്മാന് എന്നീ പദവികളും പ്രയാർ ഗോപാലകൃഷ്ണൻ വഹിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16