Quantcast

കന്നിയങ്കത്തിന് പ്രിയങ്ക; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മൂന്ന് സെറ്റ് പത്രികയാണ് പ്രിയങ്ക സമര്‍പ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-10-23 10:26:37.0

Published:

23 Oct 2024 8:25 AM GMT

കന്നിയങ്കത്തിന് പ്രിയങ്ക; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
X

വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമൊപ്പമാണ് പ്രിയങ്ക കല്‍പ്പറ്റ കലക്ട്രേറ്റിലെത്തിയത്. മൂന്ന് സെറ്റ് പത്രികയാണ് പ്രിയങ്ക സമര്‍പ്പിച്ചത്.

തെരഞ്ഞെടുപ്പിൽ പ്രിയങ്കയുടെ കന്നിയങ്കം ഗംഭീരമാക്കിയിരിക്കുകയാണ് കോൺഗ്രസ്. വയനാടിനെ ഇളക്കിമറിച്ച റോഡ് ഷോയിൽ ആയിരങ്ങൾ അണിനിരന്നു. രാഹുലും സോണിയയും അടക്കം കോൺഗ്രസ് ദേശീയ നേതൃത്വം ഒന്നാകെ കൽപ്പറ്റയിലുണ്ട്. വയനാടിന്‍റെ ഭാഗമാകാൻ കഴിയുന്നത് വലിയ ഭാഗ്യമാണെന്ന് പ്രിയങ്കാ പറഞ്ഞു.

വയനാട്ടിലെത്തിയ പ്രിയങ്കയെ സ്വീകരിച്ചത് ജനസാഗരമാണ്. പുതിയ ബസ് സ്റ്റാന്‍റ് പരിസരത്തുനിന്ന് ഒന്നര കിലോമീറ്റർ റോഡ് ഷോയായി കലക്ടറേറ്റിലേക്ക്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ, മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ തുറന്ന വാഹനത്തിൽ പ്രിയങ്കക്കൊപ്പമുണ്ടായിരുന്നു.

ബാൻഡ് മേളവും നൃത്തവുമായി പ്രവർത്തകർ പ്രിയങ്കയുടെ വരവ് ആഘോഷമാക്കി. ഗാന്ധി കുടുംബത്തിലെ മൂവരും ഒരുമിച്ചെത്തുന്ന അപൂർനിമിഷത്തിന് സാക്ഷിയാകാൻ വിവിധയിടങ്ങളിൽ നിന്ന് പ്രവർത്തകർ ഒഴുകിയെത്തി. മല്ലികാർജൻ ഖാർഗെയും സോണിയ ഗാന്ധിയും നാമനിർദേശ പത്രിക സമർപ്പണത്തിനെത്തി. രാജ്യത്തെ എല്ലാ കോൺഗ്രസ് മുഖ്യമന്ത്രിമാരും പ്രധാന നേതാക്കളും പോഷക സംഘടനാ ഭാരവാഹികൾക്കുമൊപ്പം പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയും മക്കളും വയനാട്ടിലുണ്ട്.



TAGS :

Next Story