Quantcast

പാണക്കാടെത്തി സമസ്‌ത നേതാക്കൾ; സാദിഖലി തങ്ങളെ കണ്ട് ഖേദം പ്രകടിപ്പിച്ചു

ജിഫ്രി തങ്ങളുടെ നിർദേശമനുസരിച്ചാണ് നേതാക്കള്‍ പാണക്കാടെത്തിയത്.

MediaOne Logo

Web Desk

  • Published:

    13 Jan 2025 12:17 PM GMT

samstha leaders
X

മലപ്പുറം: സാദിഖലി തങ്ങളെക്കണ്ട് ഖേദം പ്രകടിപ്പിച്ച് സമസ്‌തയിലെ സിപിഎം അനുകൂല നേതാക്കള്‍. പ്രസ്‌താവനകള്‍ മനഃപ്രയാസമുണ്ടാക്കിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ഉമർഫൈസിയും ഹമീദ് ഫൈസിയും പറഞ്ഞു. തെറ്റിദ്ധാരയുണ്ടാക്കുന്ന പ്രസ്‌താവനകളുണ്ടാവില്ലെന്നും നേതാക്കള്‍ തങ്ങളെ അറിയിച്ചു. ജിഫ്രി തങ്ങളുടെ നിർദേശമനുസരിച്ചാണ് നേതാക്കള്‍ പാണക്കാടെത്തിയത്.

ഉമർ ഫൈസി മുക്കമടക്കമുള്ള സമസ്‌തയിലെ സിപിഎം അനുകൂല നേതാക്കള്‍ സാദിഖലി തങ്ങൾക്കെതിരെ നടത്തിയ തുടർച്ചയായ പ്രസ്‌താവനകള്‍ വിവാദമായിരുന്നു. കൂടാതെ ലീഗും സമസ്‌തയും തമ്മിലുള്ള തർക്കങ്ങൾ കൂടുതൽ രൂക്ഷമാവുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് നടപടി. വിഷയം സംസാരിച്ച് പരിഹരിക്കണമെന്നായിരുന്നു ജിഫ്രി തങ്ങൾ നൽകിയ നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ നേതാക്കൾ പാണക്കാടെത്തുകയായിരുന്നു.

തങ്ങളുമായുള്ള തെറ്റിദ്ധാരണകൾ പരിഹരിക്കാൻ ശ്രമം നടത്തിയതായി വാർത്താസമ്മേളനത്തിൽ സമസ്‌ത നേതാക്കൾ പറഞ്ഞു. ഇതോടെ ലീഗ്- സമസ്‌ത പ്രശ്‌നങ്ങൾക്ക് പരിഹാരം ആയിരിക്കുകയാണ്. ഇനി പരസ്യപ്രസ്‌താവനകള്‍ ഉണ്ടാകില്ലെന്നാണ് നേതാക്കൾ നൽകുന്ന സൂചന.

TAGS :

Next Story