പ്രവാചകന്റെ ആരോഗ്യാധ്യാപനങ്ങൾ പ്രമേയമാക്കി 'പ്രൊഫത്തോൺ 2023' സംഘടിപ്പിച്ചു
'ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള മനസ്' എന്ന പ്രമേയത്തിൽ സോളിഡാരിറ്റി കൊച്ചി സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വാക്കത്തോൺ സംഘടിപ്പിച്ചത്.
കൊച്ചി: പ്രവാചകൻ മുഹമ്മദ് നബിയുടെ ആരോഗ്യാധ്യാപനങ്ങളുടെ പ്രചാരണാർഥം 'പ്രൊഫത്തോൺ 2023' എന്ന പേരിൽ വാക്കത്തോൺ സംഘടിപ്പിച്ചു. 'ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള മനസ്' എന്ന പ്രമേയത്തിൽ സോളിഡാരിറ്റി കൊച്ചി സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വാക്കത്തോൺ സംഘടിപ്പിച്ചത്.
ഹൈബി ഈഡൻ എം.പി പരിപാടി ഉദ്ഘാടനം ചെയ്തു. ജീവിതശൈലീ രോഗങ്ങൾ വ്യാപകമായ സാഹചര്യത്തിൽ മുഹമ്മദ് നബിയുടെ ആരോഗ്യപാഠങ്ങൾ ജീവിതത്തിൽ പകർത്തുകയാണ് വേണ്ടതെന്നു അദ്ദേഹം പറഞ്ഞു. സംവിധായകനും നടനുമായ സലിം ബാബ മുഖ്യാതിഥിയായിരുന്നു. പ്രമുഖ ഖുർആൻ പണ്ഡിതൻ ബഷീർ മൗലവി ഫ്‌ളാഫ് ഓഫ് ചെയ്തു. ജമാഅത്തെ ഇസ്‌ലാമി കൊച്ചി സിറ്റി പ്രസിഡന്റ് ജമാൽ അസ്ഹരി പ്രൊഫത്തോൻ സന്ദേശം നൽകി. പ്രോഗ്രാം കൺവീനർ പി.എം സജീദ്, സോളിഡാരിറ്റി കൊച്ചി സിറ്റി പ്രസിഡന്റ് അനീഷ് മുല്ലശ്ശേരി എന്നിവർ സംസാരിച്ചു. വാക്കത്തോണിനു ശേഷം നിത്യജീവിതത്തിൽ ശീലിക്കേണ്ട വ്യായാമങ്ങൾ ഫിറ്റ്‌നസ് ട്രെയിനർ അബൂബക്കർ കറുകപ്പള്ളി പരിശീലിപ്പിച്ചു.
Adjust Story Font
16