പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ സമരം: ടി സിദ്ദീഖ് എം.എല്‍.എ ഉള്‍പ്പെടെ 57 പേരെ കോടതി വെറുതെ വിട്ടു
കേസെടുക്കില്ലെന്ന് പ്രഖ്യാപിച്ച് അത് നടപ്പാക്കാതിരുന്ന സര്‍ക്കാറിനേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്ന് കോണ്‍ഗ്രസ്
പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ച കേസിൽ കോൺഗ്രസ് നേതാക്കളെ വെറുതെ വിട്ടു. ടി സിദ്ദീഖ് എം.എല്‍.എ ഉള്‍പ്പെടെ 57 പേരെയാണ് വെറുതെ വിട്ടത്. 2019 ഡിസംബർ 21നായിരുന്നു സംഭവം. പൊതുമുതൽ നശിപ്പിക്കൽ, സംഘം ചേർന്ന് അക്രമം, പൊലീസുകാരെ ദേഹോപദ്രവം ഏല്‍പ്പിച്ചു തുടങ്ങി പത്ത് വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.
പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയാണ് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ടി സിദ്ദീഖ് ഡി.സി.സി പ്രസിഡന്‍റ് കെ.പ്രവീൺകുമാർ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം നിയാസ് എന്നിവരുള്‍പ്പെടെ 57 പേരെ വെറുതെ വിട്ടത്. കേസെടുക്കില്ലെന്ന് പ്രഖ്യാപിച്ച് അത് നടപ്പാക്കാതിരുന്ന സര്‍ക്കാറിനേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്ന് ഡി.സി.സി അധ്യക്ഷന്‍ അഡ്വ കെ. പ്രവീൺകുമാർ പറഞ്ഞു. കേസിൽ പ്രതികൾ അഞ്ച് ദിവസം നേരത്തെ ജയിൽശിക്ഷ അനുഭവിച്ചിരുന്നു.
Adjust Story Font
16