Quantcast

മാലിക് സിനിമക്കെതിരെ ബീമാപള്ളിയില്‍ പ്രതിഷേധം

ബീമാപള്ളിയെ കൊള്ളക്കാരുടെയും ഭീകരവാദികളുടെ നാടായി സിനിമ ചിത്രീകരിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം

MediaOne Logo

Web Desk

  • Updated:

    2021-07-22 02:50:36.0

Published:

22 July 2021 2:49 AM GMT

മാലിക് സിനിമക്കെതിരെ ബീമാപള്ളിയില്‍ പ്രതിഷേധം
X

മാലിക് സിനിമക്കെതിരെ ബീമാപള്ളിയില്‍ പ്രതിഷേധം. ബീമാപള്ളിയെ കൊള്ളക്കാരുടെയും ഭീകരവാദികളുടെ നാടായി സിനിമ ചിത്രീകരിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

ബീമാപള്ളി സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ പള്ളി പരിസരത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്. 2009ലെ വെടിവെപ്പ് ആസ്പദമാക്കി നിർമിച്ച ചിത്രത്തിൽ ബീമാപള്ളിയെ തെറ്റായി ചിത്രീകരിച്ചതിലെ പ്രതിഷേധമാണ് പ്രകടിപ്പിച്ചതെന്ന് സാംസ്കാരിക കൂട്ടായ്മ പ്രതിനിധികൾ പറഞ്ഞു.

പി.ഡി.പി സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആയിരുന്നു പരിപാടി. ബീമാപള്ളി വെടിവെപ്പുമായി ബന്ധപ്പെട്ട് കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സാംസ്കാരിക സമിതി ആവശ്യപ്പെട്ടു. സിനിമക്കെതിരായും വെടിവെപ്പില്‍ നിതി ലഭിക്കാനുമായി തുടർ പ്രതിഷേധ പരിപാടികൾ നടത്താനും സാംസ്കാരിക സമിതി ആലോചിക്കുന്നുണ്ട്.



TAGS :

Next Story