Quantcast

കത്ത് വിവാദത്തിൽ കത്തിപ്പടർന്ന് പ്രതിഷേധം; കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ച് പൊലീസ്

'കട്ട പണവുമായി മേയർകുട്ടി കോഴിക്കോട്ടേയ്ക്ക് വിട്ടോളൂ' എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു മഹിളാ കോൺഗ്രസിന്റെ കുത്തിയിരിപ്പ് സമരം

MediaOne Logo

Web Desk

  • Updated:

    2022-11-10 07:34:50.0

Published:

10 Nov 2022 7:09 AM GMT

കത്ത് വിവാദത്തിൽ കത്തിപ്പടർന്ന് പ്രതിഷേധം;  കണ്ണീർവാതകവും ജലപീരങ്കിയും  പ്രയോഗിച്ച് പൊലീസ്
X

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദത്തിൽ മേയർ ആര്യാരാജേന്ദ്രൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്നും പ്രതിഷേധം ശക്തമായി. മഹിളാകോൺഗ്രസ്,യൂത്ത് കോൺഗ്രസ്,ബി.ജെ.പി എന്നിവരുടെ പ്രതിഷേധമാണ് കോർപറേഷന് മുന്നിൽ നടന്നത്. സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകം പ്രയോഗിച്ചു. ഇതോടെ കോർപറേഷൻ റോഡിൽ സംഘർഷമുണ്ടായി. കണ്ണീർ വാതകം പ്രയോഗിച്ചതോടെ നിരവധി പ്രവർത്തകർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അസ്വസ്ഥത അനുഭവപ്പെട്ട ജെ.ബി മേത്തർ എംപിയെ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ പ്രവർത്തകർ പൊലീസിന് നേരെ ഗോബാക് വിളികളുമായി എത്തി. സംഘർഷത്തിനിടെ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണയ്ക്ക് പരിക്കേറ്റു . മേയർ രാജിവെക്കും വരെ പ്രതിഷേധം തുടരാനാണ് പ്രതിക്ഷത്തിന്റെ തീരുമാനം .

കോർപ്പറേഷനിന് മുന്നിൽ രാവിലെ നടന്ന യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. പ്രവർത്തകരെ പൊലീസ് പിടിച്ചുമാറ്റി.

ജെ.ബി മേത്തർ എംപിയുടെ നേതൃത്വത്തിലായിരുന്നു മഹിള കോൺഗ്രസിന്റെ പ്രതിഷേധം.'കട്ട പണവുമായി മേയർകുട്ടി കോഴിക്കോട്ടേയ്ക്ക് വിട്ടോളൂ' എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു മഹിളാ കോൺഗ്രസിന്റെ കുത്തിയിരിപ്പ് സമരം നടത്തിയത്.

അതേസമയം, കത്ത് വിവാദത്തിൽ മേയർക്ക് പറയാനുള്ളത് കേട്ടതിന് ശേഷം തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ ആര്യാരാജേന്ദ്രന് കോടതി നോട്ടീസ് അയച്ചു. കോർപ്പറേഷൻ മുൻ കൗൺസിലർ ജി എസ് ശ്രീകുമാറാണ് കോടതിയെ സമീപിച്ചത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ വേണമെന്നാണ് ആവശ്യം. ജോലി മറിച്ചുനൽകാൻ ശ്രമിച്ച മേയർ സ്വജനപക്ഷപാതം കാണിച്ചെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ഹരജിയിലുണ്ട്. മേയറുടെ കത്തിനൊപ്പം എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിന്റെ കത്തും വിശദമായി അന്വേഷിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, മേയർ രാജിവെക്കില്ലെന്നാവർത്തിച്ച് സിപിഎം. ക്രൈംബ്രാഞ്ചിന് ഉടൻ മൊഴി നൽകുമെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു.


TAGS :

Next Story