സംസ്ഥാന സ്കൂൾ കായികമേളയിലെ പ്രതിഷേധം: രണ്ട് സ്കൂളുകൾക്ക് വിലക്ക്
നാവാമുകുന്ദ, മാർബേസിൽ സ്കൂളുകളെയാണ് വിലക്കിയത്
എറണാകുളം: സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന വേദിയിൽ പ്രതിഷേധിച്ച സ്കൂളുകൾക്കെതിരെ നടപടി. തിരുന്നാവായ നാവാമുകുന്ദ സ്കൂളിനെയും കോതമംഗലം മാർബേസിൽ സ്കൂളിനെയുമാണ് ഒരു വർഷത്തേക്ക് വിലക്കിയത്.
സ്‌കൂള്‍ കലാ-കായിക മേള അലങ്കോലപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിരുന്നു. കുട്ടികളെ മുന്‍നിര്‍ത്തി പ്രതിഷേധിക്കുന്ന അധ്യാപകരെയും കുട്ടികളെയും വരും കാലങ്ങളില്‍ വിലക്കുമെന്നാണ് ഉത്തരവില്‍ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ കായിക മേളയുടെ സമാപന ചടങ്ങില്‍ അധ്യാപകരും കുട്ടികളുമായി നടത്തിയ പ്രതിഷേധം അന്വേഷിക്കാന്‍ മൂന്നംഗ കമ്മീഷനെ വിദ്യാഭ്യാസ വകുപ്പ് നിയമിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശിപാര്‍ശ അനുസരിച്ചാണ് നടപടി.
എറണാകുളത്തു നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരം ജിവിരാജ സ്പോർട്സ് സ്കൂളിന് രണ്ടാം സ്ഥാനം നൽകിയതിനെതിരെയായിരുന്നു ഇരു സ്കൂളുകളും പ്രതിഷേധിച്ചത്.
Adjust Story Font
16