Quantcast

ഉപഭോക്താക്കൾക്ക് മാന്യമായി മദ്യം വാങ്ങാൻ സൗകര്യം ഒരുക്കണം; ബെവ്കോയോട് ഹൈക്കോടതി

സൗകര്യങ്ങളില്ലാത്ത മദ്യശാലകൾ മാറ്റി സ്ഥാപിക്കാൻ രണ്ടു മാസം സമയം വേണമെന്ന് ബെവ്കോ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2021-08-11 05:38:06.0

Published:

11 Aug 2021 5:36 AM GMT

ഉപഭോക്താക്കൾക്ക് മാന്യമായി മദ്യം വാങ്ങാൻ സൗകര്യം ഒരുക്കണം; ബെവ്കോയോട് ഹൈക്കോടതി
X

ഉപഭോക്താക്കൾക്ക് മാന്യമായി മദ്യം വാങ്ങാൻ സൗകര്യം ഒരുക്കണമെന്ന് ബെവ്കോയ്ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. മദ്യം വാങ്ങാനെത്തുന്നവരെ പകർച്ചവ്യാധിക്ക് മുന്നിലേക്ക് തള്ളിവിടാനാകില്ല. അവരുടെ കുടുംബങ്ങളെക്കുറിച്ചും ആലോചിക്കണം. ഒന്നുകിൽ ആൾക്കൂട്ടം നിയന്ത്രിക്കണമെന്നും അല്ലെങ്കിൽ പൂർണമായി അടച്ചിടണമെന്നും കോടതി മുന്നറിയിപ്പ് നൽകി.

അതേസമയം, സൗകര്യങ്ങളില്ലാത്ത മദ്യശാലകൾ മാറ്റി സ്ഥാപിക്കാൻ രണ്ടു മാസം സമയം വേണമെന്ന് ബെവ്കോ ആവശ്യപ്പെട്ടു. സൗകര്യമില്ലെന്ന് കണ്ടെത്തിയ കടകള്‍ക്കെല്ലാം അനുമതി നൽകിയത് എക്സൈസ് കമ്മീഷണറാണെന്നും ബെവ്‌കോ വ്യക്തമാക്കി.

കോവിഡ് മാനദണ്ഡങ്ങളിൽ മദ്യക്കടകൾക്ക് ഇളവില്ലെന്നും ഉത്തരവ് കർശനമായി നടപ്പാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മദ്യം വാങ്ങാന്‍ ഒരു ഡോസ് വാക്സിനെടുക്കുകയോ, ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ വേണമെന്ന നിബന്ധന ഇന്നുമുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ഔട്ട്ലെറ്റുകള്‍ക്ക് മുന്നിൽ നോട്ടിസ് പതിക്കാനാണ് നിർദേശം. കടകൾക്കുള്ള മാർഗനിർദ്ദേശം മദ്യവിൽപ്പനക്കും ബാധകമാക്കണമെന്ന് ഹൈക്കോടതി നേരത്തെ സർക്കാരിന് നിർദേശം നല്‍കിയിരുന്നു.

TAGS :

Next Story