Quantcast

പി.എസ്.സി കോഴ വിവാ​​​ദം; പ്രമോദ് കോട്ടൂളിക്കെതിരെ നടപടി ഇന്നുണ്ടായേക്കും

കർശന നടപടി വേണമെന്ന് സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തിന് നിർദേശം നൽകിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-07-13 01:22:09.0

Published:

13 July 2024 12:59 AM GMT

Truth of corruption allegation should be ascertained, complaint will be filed directly with City Police Commissioner: Pramod Kotuli,cpm,kozhikode,latest news malayalamകോഴ ആരോപണത്തിന്റെ സത്യാവസ്ഥ കണ്ടെത്തണം, സിറ്റി പൊലീസ് കമ്മീഷണർക്ക് നേരിട്ട് പരാതി നൽകും: പ്രമോദ് കോട്ടൂളി
X

കോഴിക്കോട്: പി.എസ്.സി വഴിയുള്ള ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനത്തിന് കോഴ വാങ്ങിയെന്ന പരാതിയിൽ സി.പി.എം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെയുള്ള നടപടി ഇന്നുണ്ടായേക്കും. സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടേറിയേറ്റും, ജില്ലാ കമ്മിറ്റിയും ഇന്ന് ചേരും. ഈ വിഷയമാണ് കമ്മിറ്റിയുടെ അജണ്ട.

കർശന നടപടി വേണമെന്ന് സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തിന് നിർദേശം നൽകിയിട്ടുണ്ട്. പാർട്ടിയിൽ നിന്ന് പുറത്താക്കുന്ന തരത്തിൽ നടപടി വേണ്ടെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. വിഷയത്തിൽ പ്രമോദ് കോട്ടൂളി കഴിഞ്ഞ ദിവസം വിശദീകരണം നൽകിയിരുന്നു.


TAGS :

Next Story