ഐടി പാര്‍ക്കുകളിലെ മദ്യശാല; വ്യവസ്ഥകള്‍ മദ്യനയത്തില്‍ പ്രഖ്യാപിക്കും
ബാറുകളുടെ ലൈസന്‍സ് ഫീസും ഉയര്‍ത്തും
തിരുവനന്തപുരം: ഐടി പാര്‍ക്കുകളില്‍ മദ്യശാലകള്‍ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉടന്‍ പ്രഖ്യാപിക്കും. പുതിയ മദ്യനയത്തില്‍ ഇതും ഉള്‍പ്പെടുത്തും. ബാറുകളുടെ ലൈസന്‍സ് ഫീസും വര്‍ധിപ്പിക്കും. അടുത്ത മന്ത്രിസഭാ യോഗം മദ്യനയം പരിഗണിച്ചേക്കും.
കഴിഞ്ഞ വര്‍ഷമാണ് ഐടി പാര്‍ക്കുകളില്‍ മദ്യശാലകള്‍ സ്ഥാപിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. എന്നാല്‍ വ്യവസ്ഥകളില്‍ വ്യക്തതയില്ലാത്തതിനാല്‍ നടപ്പായില്ല. തുടര്‍ന്നാണ് ഇത്തവണ മദ്യനയത്തില്‍ ഇതു ഉള്‍പ്പെടുത്താനുള്ള തീരുമാനം. ഫീസും മദ്യ നയത്തില്‍ പ്രഖ്യാപിക്കും.
ഈയാഴ്ച തന്നെ ഈ വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന മദ്യനയം മന്ത്രിസഭാ യോഗത്തിന്‍റെ പരിഗണനയ്ക്ക് വരും. ബാറുകളുടെ ലൈസന്‍സ് ഫീസ് അഞ്ചു മുതല്‍ 10 ലക്ഷം രൂപ വരെ ഉയര്‍ത്താനാണ് സാധ്യത. സംസ്ഥാനത്ത് എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരുകയും ചെയ്യും. മദ്യനയത്തിലെ വ്യവസ്ഥകള്‍ നേരത്തെ ഇടതു മുന്നണി യോഗം അംഗീകാരം നല്‍കിയിരുന്നു.
Adjust Story Font
16