Quantcast

'എംഎൽഎ എന്ന പരി​ഗണന നൽകാതെ വാഹനം മൂന്ന് തവണ മാറ്റിപ്പാർക്ക് ചെയ്യിപ്പിച്ചു'; വനംവകുപ്പ് ഉ​ദ്യോ​ഗസ്ഥർക്കെതിരെ പരാതി നൽകി പി.വി അൻവർ

വനം മന്ത്രി, സ്പീക്കർ, ചീഫ് സെക്രട്ടറി എന്നിവർക്കാണ് പരാതി നൽകിയത്

MediaOne Logo

Web Desk

  • Published:

    23 Sep 2024 1:05 PM GMT

PV Anvar alligations against Adgp again
X

മലപ്പുറം: വനംവകുപ്പ് ഉ​ദ്യോ​ഗസ്ഥർക്കെതിരെ പരാതിയുമായി പി.വി അൻവർ എംഎൽഎ. വനം മന്ത്രി, സ്പീക്കർ, ചീഫ് സെക്രട്ടറി എന്നിവർക്കാണ് പരാതി നൽകിയത്. എംഎൽഎ എന്ന പരി​ഗണന നൽകാതെ തൻ്റെ വാഹനം മൂന്ന് തവണ മാറ്റിപ്പാർക്ക് ചെയ്യിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു.

‌വനം വകുപ്പിൻ്റെ നിലമ്പൂർ സൗത്ത്, നോർത്ത് ഡിവിഷനുകളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം സംബന്ധിച്ച പരിപാടിയിൽ പങ്കെടുത്ത എംഎൽഎ, ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി തർക്കത്തിലേർപ്പെട്ടു. വേദിയിൽ നിന്നിറങ്ങിയ അൻവർ വാഹനം മാറ്റിയിടുന്നതിനെ ചൊല്ലിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരോട് തർക്കിച്ചത്.

എന്നാൽ ഫേസ്ബുക്ക് കുറിപ്പിലൂടെ അൻവർ ഇതിന് വിശദീകരണവുമായെത്തിയിരുന്നു. 'പരിപാടി നടക്കുന്നതിനിടയിൽ കോമ്പൗണ്ടിൽ പാർക്ക്‌ ചെയ്തിരുന്ന 'എംഎൽഎ ബോർഡ്‌' വച്ച വാഹനം ഒരു ഫോറസ്റ്റ്‌ ഉദ്യോഗസ്ഥൻ വന്ന് മൂന്ന് തവണ മാറ്റി ഇടീച്ചു. വാഹനം പാർക്ക്‌ ചെയ്യാൻ അനുവദിക്കാതെ, പരിപാടിക്കെത്തുന്നിടത്തെല്ലാം എംഎൽഎ ഇനി വാഹനം തലയിൽ ചുമന്നൊണ്ട്‌ നടക്കണമെന്നാണോ, ആണെങ്കിൽ, അതൊന്നും അംഗീകരിച്ച്‌ കൊടുക്കാൻ മനസ്സില്ല.' - എന്നായിരുന്നു അൻവറിൻ്റെ പ്രതികരണം.

അതേസമയം, പരിപാടിയുടെ അധ്യക്ഷനായ പി.വി അൻവർ, മന്ത്രി എ.കെ ശശീന്ദ്രനെ വേദിയിലിരുത്തി വനംവകുപ്പിനെ രൂക്ഷമായി വിമർശിച്ചു. വനം- വന്യജീവി പ്രശ്നങ്ങൾ പരിഹരിക്കാത്തതിനാൽ 20 ശതമാനം വോട്ട് എൽഡിഎഫിന് കുറഞ്ഞിട്ടുണ്ടെന്ന് അൻവർ പറഞ്ഞു. വനംവകുപ്പിലെ ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളുടേതിനേക്കാൾ മോശമാണെന്നും അൻവർ കൂട്ടിച്ചേർത്തു.

TAGS :

Next Story