മുഖ്യമന്ത്രിയെ കണ്ട് അൻവർ; 40 മിനിറ്റ് നീണ്ട കൂടിക്കാഴ്ച
നേരത്തെ കെ.ടി ജലീൽ എംഎൽഎയും സെക്രട്ടേറിയറ്റിലെത്തിയിരുന്നു
തിരുവനന്തപുരം: സർക്കാരിനെ പ്രതിസിന്ധിയിലാക്കിയ ആരോപണങ്ങൾ സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പി.വി അൻവർ എംഎൽഎ. സെക്രട്ടേറിയറ്റിലെത്തിയാണ് മുഖ്യമന്ത്രിയെ നേരിൽക്കണ്ടത്. 40 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. എംഎല്‍എ ഹോസ്റ്റലില്‍ അദ്ദേഹം മാധ്യമങ്ങളെ കാണും.
ഉച്ചയ്ക്ക് 12 മണിയോടെയാണ് അൻവർ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെത്തിയത്. 12.15ഓടെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചു. ആഭ്യന്തര വകുപ്പിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച വിഷയങ്ങൾ മുഖ്യമന്ത്രിയെയും ധരിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എഡിജിപി എം.ആർ അജിത് കുമാർ, മലപ്പുറം മുൻ എസ്പി സുജിത് ദാസ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി ഉൾപ്പെടെയുള്ളവർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അൻവർ ഉയർത്തിയിരുന്നത്. ഇതേക്കുറിച്ചെല്ലാം മുഖ്യമന്ത്രിയുമായി സംസാരിച്ചതായാണു സൂചന.
കൂടിക്കാഴ്ചയിൽ അൻവറിനെ അനുനയിപ്പിക്കാൻ ശ്രമമുണ്ടാകുമെന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടെ, കെ.ടി ജലീൽ എംഎൽഎയും സെക്രട്ടറിയേറ്റിലെത്തിയിരുന്നു.
Summary: PV Anvar MLA meets the Kerala Chief Minister Pinarayi Vijayan after the allegations against the home department government created a stir in the state.
Adjust Story Font
16