നിലമ്പൂരിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നതിൽ പ്രതിഷേധം; പി.വി അൻവറിന്റെ അനുകൂലികൾ ഡിഎഫ്ഒ ഓഫീസ് അടിച്ചുതകർത്തു
വനംമന്ത്രിയുടെ പ്രവർത്തനം മനുഷ്യർക്ക് വേണ്ടിയല്ല മൃഗങ്ങൾക്ക് വേണ്ടിയാണെന്ന് പി.വി അൻവർ എംഎൽഎ
മലപ്പുറം: നിലമ്പൂരില്‍ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചതിൽ പി.വി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ പ്രതിഷേധം.
നിലമ്പൂർ ഡിഎഫ്ഒ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ പ്രവർത്തകർ ഓഫീസ് അടിച്ച് തകർത്തു. കസേരകളും വാതിലും തകർത്തു.
വനംമന്ത്രിയുടെ പ്രവർത്തനം മനുഷ്യക്ക് വേണ്ടിയല്ല മൃഗങ്ങൾക്ക് വേണ്ടിയാണെന്ന് പി.വി അൻവർ പറഞ്ഞു. നിലമ്പൂർ മാഞ്ചീരി സ്വദേശി മണി ആണ് ഇന്നലെ രാത്രി കാട്ടന ആക്രമണത്തിൽ മരിച്ചത്. മണിയുടെ പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.
Watch Video Report
Next Story
Adjust Story Font
16