Quantcast

സാബു ജേക്കബിനെതിരായ കേസിൽ പി വി ശ്രീനിജൻ എം എൽ എ യുടെ മൊഴിയെടുക്കുന്നു

സാബു ജേക്കബ് എം എൽ എ യെ അപമാനിച്ചുവെന്നാണ് കേസ്

MediaOne Logo

Web Desk

  • Updated:

    12 Dec 2022 11:33 AM

Published:

12 Dec 2022 11:31 AM

സാബു ജേക്കബിനെതിരായ കേസിൽ പി വി ശ്രീനിജൻ എം എൽ എ യുടെ മൊഴിയെടുക്കുന്നു
X

കൊച്ചി: കിറ്റെക്സ് സാബു ജേക്കബ്ബിനെതിരായ കേസിൽ പി വി ശ്രീനിജൻ എം എൽ എ യുടെ മൊഴിയെടുക്കുന്നു. കോലഞ്ചേരിയിൽ എംഎൽഎ ഓഫീസിലാണ് മൊഴിയെടുപ്പ്. സാബു ജേക്കബ് എം എൽ എ യെ അപമാനിച്ചുവെന്നാണ് കേസ്. പുത്തൻകുരിശ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് മൊഴിയെടുപ്പ് നടക്കുന്നത്. മൂന്ന് അംഗ സംഘമാണ് മൊഴിയെടുക്കുന്നത്.

പട്ടികജാതിയിൽപ്പെട്ട ആളാണെന്ന് അറിഞ്ഞ് സമൂഹത്തിൽ ഒറ്റപ്പെടുത്തണമെന്നും അവഹേളിക്കണമെന്നും മണ്ഡലത്തിൽ നടക്കുന്ന പരിപാടികളിൽ എംഎൽഎ യോടൊപ്പം വേദി പങ്കിടരുതെന്നും എന്നും നിർദേശം നൽകി ട്വൻ്റി ട്വൻ്റി എന്ന പ്രാദേശിക പാർട്ട് പഞ്ചായത്ത് അംഗങ്ങളെ വിലക്കി എന്നാണ് പരാതി. സാബു ജേക്കബ്ബിനെ ഒന്നാം പ്രതിയാക്കിയും പഞ്ചായത്ത് പ്രസിഡണ്ടിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്.

TAGS :

Next Story