Quantcast

ക്രൈസ്തവർക്ക് നേരെ വർഗീയ അതിക്രമങ്ങൾ വർധിക്കുന്നു -ലത്തീൻ സഭ

‘എത്ര ശക്തനായ ഭരണാധികാരി ആണെങ്കിലും ജനങ്ങളോട് ഒരിക്കൽ സമാധാനം പറയേണ്ടി വരും’

MediaOne Logo

Web Desk

  • Updated:

    2024-01-13 11:12:17.0

Published:

13 Jan 2024 11:00 AM GMT

bishop joseph kalathiparambil
X

കൊച്ചി: മണിപ്പൂരിൽ ന്യൂനപക്ഷ ക്രൈസ്തവ ഗോത്രവർഗക്കാർക്കെതിരെ നടക്കുന്ന ഭയാനകമായ വംശീയ അതിക്രമങ്ങൾക്ക് അറുതി വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ എന്ത് ചെയ്തുവെന്ന് ചോദിക്കാൻ പ്രധാനമന്ത്രിയു​ടെ വിരുന്നുസൽക്കാരത്തിന് പോകണമെന്നില്ലെന്ന് വരാപ്പുഴ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ. എറണാകുളത്ത് കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്രൈസ്തവർക്ക് നേരെ രാജ്യത്ത് വർഗീയ അതിക്രമങ്ങൾ വർധിക്കുകയാണ്. എത്ര ശക്തനായ ഭരണാധികാരി ആണെങ്കിലും ജനങ്ങളോട് ഒരിക്കൽ സമാധാനം പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഭരണഘടന മൂല്യങ്ങൾ ഇല്ലാതാകുകയാണ്. വികസനത്തിന്റെ പേരിൽ നടക്കുന്നത് കൊടും ചൂഷണമാണ്.

തീരദേശവാസികൾക്കും ലത്തീൻ സമൂഹത്തിനും എതിരെ ഭരണാധികാരികൾ പുറംതിരിഞ്ഞ് നിൽക്കുന്നു. അരാജകത്വവും ക്രമസമാധാന തകർച്ചയും സാമൂഹിക ജീവിതത്തെ കലുഷിതമാക്കുന്നു. അവകാശങ്ങൾക്കായി സമരം ചെയ്യുന്നവരെ രാജ്യദ്രോഹികളാക്കിയും കൊടുംകുറ്റവാളികളാക്കിയും അടിച്ചമർത്തുകയാണെന്നും ജോസഫ് കളത്തിപറമ്പിൽ വ്യക്തമാക്കി.

TAGS :

Next Story