'ഇൻഡ്യ' സഖ്യത്തിന്റെ മുഖം രാഹുലാണെന്ന പ്രസ്താവന അപക്വമെന്ന് എം.എ ബേബി; കോണ്‍ഗ്രസിന് രാഷ്ട്രീയ ദൂരക്കാഴ്ച ഇല്ലെന്ന് ബിനോയ് വിശ്വം
മീഡിയവൺ ദേശീയപാതയിലായിരുന്നു 'ഇൻഡ്യ' മുന്നണിയുടെ മുഖം രാഹുൽ ഗാന്ധിയെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചത്
തിരുവനന്തപുരം: 'ഇൻഡ്യ' സഖ്യത്തിന്റെ മുഖം രാഹുലാണെന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെ യുടെ പ്രസ്താവന അപക്വമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി.'സഖ്യത്തിൽ കല്ലുകടിയുണ്ടാക്കുന്ന പ്രവൃത്തിയാണ് രാഹുലും കെ.സിയും നടത്തുന്നത് .ഇൻഡ്യ സഖ്യത്തിലെ സി.പി.ഐക്കെതിരായണ് രാഹുൽ മത്സരിക്കുന്നത്'. ബി.ജെ.പിക്കെതിരായി അഖിലേന്ത്യാതലത്തിൽ പോരാട്ടം വളർത്തുന്നതിന് തടസമാകുന്ന പ്രസ്താവനയാണിതെന്നും എം.എ ബേബി പറഞ്ഞു.
കോൺഗ്രസിന് രാഷ്ട്രീയ ദൂരകാഴ്ചയില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷമാണ് പ്രധാനമന്ത്രി ആരാണെന്ന് തീരുമാനിക്കേണ്ടത്. മുൻകൂട്ടിയുള്ള പ്രഖ്യാപനം ഇൻഡ്യ സഖ്യത്തിലേക്ക് വരാനിരിക്കുന്ന പാർട്ടികളെ ആട്ടിയോടിക്കുന്നതിന് തുല്യമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
മീഡിയവൺ ദേശീയപാതയിലായിരുന്നു 'ഇൻഡ്യ' മുന്നണിയുടെ മുഖം രാഹുൽ ഗാന്ധിയെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചത്. മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആരെന്ന ചോദ്യത്തിനാണ് കെ.സി വേണുഗോപാലിന്റെ മറുപടി.
'പ്രതിപക്ഷ നിരയിലെ നേതാക്കളില്‍ ഏറ്റവും ജനപ്രതീ രാഹുല്‍ ഗാന്ധിക്കാണ്. ഭാരത് ജോഡോ യാത്രയിലൂടെയും ഭാരത് ജോഡോ ന്യായ് യാത്രയിലൂടെയും ഇന്ത്യൻ ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ രാഹുൽ ഗാന്ധിക്ക് സാധിച്ചു. രാഹുൽ ഗാന്ധിയെ സംബന്ധിച്ചിടത്തോളം അധികാരമല്ല പ്രശ്‌നം, ഇന്ന് രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യം മാറ്റിയെടുക്കുക എന്നതാണ്. 540 സീറ്റുകളിലും ബി.ജെ.പിക്കെതിരെ യുദ്ധം നയിക്കുന്നതിൽ പ്രധാനപ്പെട്ട റോള് നയിക്കുന്നത് രാഹുൽ ഗാന്ധി തന്നെയാണ്'. അതേസമയം, ഈ തെരഞ്ഞെടുപ്പില്‍ 'ഇന്‍ഡ്യ' മുന്നണിയിൽ അലോസരമുണ്ടാക്കാൻ കോൺഗ്രസ് ഒരുക്കമല്ലെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16