Quantcast

അവിടെ ബുൾഡോസറിനെതിരെ കവിത; ഇവിടെ കെ റെയിൽ സമരത്തിന് നേരെ കല്ലേറ്- നിങ്ങളും ഫാസിസ്റ്റുകളാണ്: രാഹുൽ മാങ്കൂട്ടത്തിൽ

' ഇവിടെ കല്ല് പറിക്കുമ്പോൾ പല്ല് പറിക്കുമെന്ന് ഭീഷണി മുഴുക്കുന്നവരോട് ഒന്നേ പറയാനൊള്ളു, നിങ്ങളുടെ അതേ സംഘ മസ്തിഷ്ക്കം തന്നെയാണ് അവിടെ ബുൾഡോസർ ഓടിക്കുന്ന സർക്കാരിനുമുള്ളത്. '

MediaOne Logo

Web Desk

  • Published:

    20 April 2022 3:51 PM GMT

അവിടെ ബുൾഡോസറിനെതിരെ കവിത; ഇവിടെ കെ റെയിൽ സമരത്തിന് നേരെ കല്ലേറ്- നിങ്ങളും ഫാസിസ്റ്റുകളാണ്: രാഹുൽ മാങ്കൂട്ടത്തിൽ
X

ഡൽഹിയിലെ ജഹാംഗീർപുരിയിൽ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടന്ന ബുൾഡോസർ ഡ്രൈവിനെതിരെയുള്ള സമരത്തിന് കൈയടിക്കുന്ന സിപിഎം പ്രവർത്തകർ കേരളത്തിലെ കെ റെയിൽ വിഷയത്തിലും പ്രതികരിക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.

പൗരനു മേലുള്ള ഏത് കടന്നു കയറ്റവും ഫാഷിസമാണ്. അതിനെതിരായുള്ള ഏതൊരു ചെറുത്തു നില്പ്പും പ്രതിരോധമാണ്, പോരാട്ടമാണെന്ന് പറഞ്ഞ രാഹുൽ ഡൽഹിയിലെ സംഘപരിവാർ അധിനിവേശത്തിനെതിരായ ചെറുത്ത് നില്പ്പിനു കൈയ്യടിക്കുന്നവർ, കേരളത്തിലെ പിണറായിസ്റ്റ് അധിനിവേശത്തിനെതിരെ അതിജീവന പോരാട്ടം നടത്തുന്നവരെ കല്ലെറിയുന്നത് ഇരട്ടച്ചങ്കല്ല, ഇരട്ടത്താപ്പാണെന്നും കൂട്ടിച്ചേർത്തു.

' ഇവിടെ കല്ല് പറിക്കുമ്പോൾ പല്ല് പറിക്കുമെന്ന് ഭീഷണി മുഴുക്കുന്നവരോട് ഒന്നേ പറയാനൊള്ളു, നിങ്ങളുടെ അതേ സംഘ മസ്തിഷ്‌ക്കം തന്നെയാണ് അവിടെ ബുൾഡോസർ ഓടിക്കുന്ന സർക്കാരിനുമുള്ളത്.'- രാഹുൽ പറഞ്ഞു.

' അന:ധികൃതമായി പൗരന്റെ സ്വത്തിന്റെ കല്ലിളക്കുന്ന ഭരണത്തെ നോക്കി ഫാഷിസമെന്ന് പറഞ്ഞ് കവിതയെഴുതുന്നവരോർക്കുക, അതേ രീതിയിൽ ഭാവിയിലേക്കുള്ള ബുൾഡോസറോടാനുള്ള കുറ്റികളാണ് നിങ്ങളിവിടെ നാട്ടുന്നത്. നിങ്ങളോർക്കുക നിങ്ങളുമെങ്ങനെ ഫാഷിസ്റ്റുകളായിന്ന്...' രാഹുൽ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പൗരനു മേലുള്ള ഏത് കടന്നു കയറ്റവും ഫാഷിസമാണ്.

അതിനെതിരായുള്ള ഏതൊരു ചെറുത്തു നില്പ്പും പ്രതിരോധമാണ്, പോരാട്ടമാണ്.

ഡൽഹിയിലെ സംഘപരിവാർ അധിനിവേശത്തിനെതിരായ ചെറുത്ത് നില്പ്പിനു കൈയ്യടിക്കുന്നവർ,

കേരളത്തിലെ പിണറായിസ്റ്റ് അധിനിവേശത്തിനെതിരെ അതിജീവന പോരാട്ടം നടത്തുന്നവരെ കല്ലെറിയുന്നത് ഇരട്ടച്ചങ്കല്ല, ഇരട്ടത്താപ്പാണ്!

ഇവിടെ കല്ല് പറിക്കുമ്പോൾ പല്ല് പറിക്കുമെന്ന് ഭീഷണി മുഴുക്കുന്നവരോട് ഒന്നേ പറയാനൊള്ളു, നിങ്ങളുടെ അതേ സംഘ മസ്തിഷ്ക്കം തന്നെയാണ് അവിടെ ബുൾഡോസർ ഓടിക്കുന്ന സർക്കാരിനുമുള്ളത്.

അന:ധികൃതമായി പൗരന്റെ സ്വത്തിൻ്റെ കല്ലിളക്കുന്ന ഭരണത്തെ നോക്കി ഫാഷിസമെന്ന് പറഞ്ഞ് കവിതയെഴുതുന്നവരോർക്കുക, അതേ രീതിയിൽ ഭാവിയിലേക്കുള്ള ബുൾഡോസറോടാനുള്ള കുറ്റികളാണ് നിങ്ങളിവിടെ നാട്ടുന്നത്.

നിങ്ങളോർക്കുക നിങ്ങളുമെങ്ങനെ ഫാഷിസ്റ്റുകളായിന്ന്...

നേരത്തെ മുസ്ലിം ഉടമസ്ഥതയിലുള്ള നിരവധി വീടുകളും കെട്ടിടങ്ങളുമാണ് ജഹാംഹീർപുരിയിൽ ബി.ജെ.പി ഭരിക്കുന്ന ഡൽഹി മുനിസിപ്പൽ കോർപറേഷൻ പൊളിച്ചുനീക്കിയത്. കെട്ടിടങ്ങൾ പൊളിക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്‌തെങ്കിലും അധികൃതർ നടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു. അനധികൃത കെട്ടിടങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ കെട്ടിടങ്ങൾ പൊളിച്ച് തുടങ്ങിയത്. എന്നാൽ, ഉത്തരവ് മാനിക്കാതെയും അധികൃതർ നടപടി തുടർന്നു. പിന്നാലെ, ബൃന്ദ കാരാട്ട് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവർത്തകരുമെത്തി ബുൾഡോസർ തടയുകയായിരുന്നു.

രാവിലെ കോടതി ചേർന്നയുടൻ അഭിഭാഷകൻ ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. അടിയന്തര ഇടപെടൽ വേണമെന്നും കെട്ടിടങ്ങൾ പൊളിക്കാൻ തുടങ്ങിയതായും അഭിഭാഷകൻ അറിയിച്ചു. ഹരജി നൽകാൻ നിർദേശിച്ച കോടതി ജഹാംഗീർപുരിയിൽ തൽസ്ഥിതി തുടരാൻ ഉത്തരവിട്ടു. നാളെ കേസിൽ വിശദവാദം കേൾക്കും.

കഴിഞ്ഞ ദിവസം ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ പ്രദേശമാണ് ജഹാംഗീർപുരി. സംഘർഷമുണ്ടായതിനു പിന്നാലെ ഇവിടെയുള്ള അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റാൻ നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തീരുമാനിക്കുകയായിരുന്നു. ജഹാംഗീർപുരിയിലെ കൈയേറ്റം ഒഴിപ്പിക്കാൻ 400 പൊലീസുകാരെയാണ് സ്ഥലത്ത് വിന്യസിപ്പിച്ചത്. പത്ത് ബുൾഡോസറുകളും എത്തിയിരുന്നു.

TAGS :

Next Story