'മുളലാത്തി കൊണ്ടടിച്ചാൽ പെൻഷൻ വാങ്ങില്ല'; പൊലീസിനെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
''പൊലീസ് മാന്വലിൽ നിന്ന് മുളലാത്തി എടുത്തുകളഞ്ഞിട്ട് കാലങ്ങളായി''
തിരുവനന്തപുരം: പൊലീസിനെ വെല്ലുവിളിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. 'മുളകൊണ്ടുള്ള ലാത്തി കൊണ്ടടിച്ചാൽ പെൻഷൻ വാങ്ങില്ല. പൊലീസ് ഏമാന്മാർ വീട്ടിൽ പോയി പൊലീസ് മാന്വൽ വായിച്ച് പഠിക്കണം. പൊലീസ് മാന്വലിൽ നിന്ന് മുളലാത്തി എടുത്തുകളഞ്ഞിട്ട് കാലങ്ങളായി.എന്നിട്ടും ഈ മുളവടി എവിടുന്നാണ് കിട്ടിയതെന്നറിയണം. ഇനിയും മുളലാത്തി എടുത്ത് പ്രയോഗിക്കാനാണ് തീരുമാനമെങ്കിൽ പെൻഷൻ വാങ്ങില്ല'... രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
വണ്ടിപ്പെരിയാറിൽ യൂത്ത് കോൺഗ്രസ് നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംസാരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. ആറുവയസുകാരിയുടെ കൊലപാതകത്തിൽ പൊലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയെന്നാരോപിച്ചാണ് ഇടുക്കി വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. മാർച്ചിൽ ഡി.വൈ.എഫ്.ഐ- യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാകുകയും പൊലീസ് ലാത്തിവീശുകയും ചെയ്തു.
Adjust Story Font
16