Quantcast

മഴ കനക്കുന്നു; പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി

ശക്തമായ മഴ വെള്ളിയാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    23 Aug 2022 9:53 AM IST

മഴ കനക്കുന്നു; പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി
X

തിരുവനന്തപുരം: മഴ ശക്തമാകുന്ന സാഹചര്യത്തിൽ പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. പേപ്പാറ ഡാമിന്റെ ഷട്ടറുകൾ 5 സെന്റി മീറ്റർ വീതവും അരുവിക്കര ഡാമിന്റെ രണ്ട് ഷട്ടറുകൾ 50 സെന്റീ മീറ്റർ വീതവുമാണ് ഉയർത്തിയത്.

അതേസമയം, ശക്തമായ മഴ വെള്ളിയാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേർട്ട്. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS :

Next Story