Quantcast

കേരളത്തിൽ ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് മഴക്ക് സാധ്യത

മലപ്പുറം,വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

MediaOne Logo

Web Desk

  • Published:

    23 March 2025 2:00 AM

കേരളത്തിൽ ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് മഴക്ക് സാധ്യത
X

കേരളത്തിൽ ഇന്ന് മുതൽ വരുന്ന അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത. മലപ്പുറം , വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം പരമാവധി 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.

അതിനിടെ അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യംസംസ്ഥാനത്ത് പലയിടങ്ങളിലും ഉയർന്ന തോതിലാണ്. മുൻകരുതലിന്റെ ഭാഗമായി രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ നേരിട്ട് വെയിൽ ഏൽക്കരുതെന്നും മുന്നറിയിപ്പുണ്ട്.


TAGS :

Next Story