Quantcast

മഴ ശക്തം; പത്തനംതിട്ടയിൽ വെള്ളക്കെട്ട്; റോഡുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം

പത്തനംതിട്ട പെരിങ്ങമലയിൽ വയലിൽ കെട്ടിയിരുന്ന പോത്ത് മുങ്ങിച്ചത്തു

MediaOne Logo

Web Desk

  • Updated:

    2022-08-29 03:39:34.0

Published:

29 Aug 2022 2:51 AM GMT

മഴ ശക്തം; പത്തനംതിട്ടയിൽ വെള്ളക്കെട്ട്; റോഡുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം
X

പത്തനംതിട്ട: പത്തനംതിട്ടയിൽ കഴിഞ്ഞ രാത്രി പെയ്ത മഴയിൽ പലയിടത്തും കനത്ത വെള്ളക്കെട്ട്. തോടുകൾ കരകവിഞ്ഞ് റോഡുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ചുങ്കപ്പറ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.

വെണ്ണിക്കുളം - വാളക്കുഴി റോഡിൽ കനത്ത വെള്ളക്കെട്ടാണുണ്ടായത്. അതേസമയം പത്തനംതിട്ട പെരിങ്ങമലയിൽ വയലിൽ കെട്ടിയിരുന്ന പോത്ത് മുങ്ങിചത്തു. കേരഫെഡ് സംഭരണ കേന്ദ്രത്തിലും വെള്ളം കയറിയിട്ടുണ്ടെന്നാണ് വിവരം. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി, ചുങ്കപ്പാറ, റാന്നി, അയിരൂർ കോഴഞ്ചേരി, നാരങ്ങാനം എന്നിവിടങ്ങളിലും ശക്തമായ മഴ പെയ്തിട്ടുണ്ട്. നദികളിലെ ജലനിരപ്പിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്. തോടുകൾ കവിഞ്ഞാണ് പലയിടത്തും വെള്ളം കയറിയിരിക്കുന്നത്.

ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാടിന് കിഴക്കായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ ഭാഗമായി ലഭിക്കുന്ന കിഴക്കൻ മഴ വൈകുന്നേരവും രാത്രിയിലുമായി പെയ്യുകയും രാവിലെയോടു കൂടി ശക്തി കുറയുകയും ചെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. എന്നാൽ സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തിൽ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്.


TAGS :

Next Story