രാജീവ് ചന്ദ്രശേഖറിന്റെ പരാതിയില്‍ ശശി തരൂരിനെതിരെ കേസ്
രാജീവ് ചന്ദ്രശേഖര്‍ പണം നല്‍കി വോട്ട് പിടിക്കുന്നതായി പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്
തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരെ കേസ്. ബി.ജെ.പി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ പരാതിയില്‍ തിരുവനന്തപുരം സൈബര്‍ പൊലീസാണ് ശശി തരൂരിനെതിരെ കേസെടുത്തത്.
തീരദേശത്ത് രാജീവ് ചന്ദ്രശേഖര്‍ പണം നല്‍കി വോട്ട് പിടിക്കുന്നതായി ശശി തരൂര്‍ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്. ഡിജിപിക്കാണ് പരാതി നല്‍കിയത്. നേരത്തെ ശശി തരൂരിനെതിരെ രാജീവ് ചന്ദ്രശേഖര്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ശശി തരൂരിനെ കമ്മിഷന്‍ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്.
Next Story
Adjust Story Font
16