അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസിന്‍റെ മരണത്തില്‍ ദുരൂഹതയെന്ന് പ്രതിപക്ഷം; സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്
തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്
രാമനാട്ടുകര സ്വർണക്കടത്ത് കേസിന്‍റെ അന്വേഷണത്തിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കേസിലെ പ്രതിയായ അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.
റമീസ്, സ്വര്‍ണക്കടത്ത് കേസിലെ നിര്‍ണായക സാക്ഷിയാണ്. തെളിവില്ലാതാക്കി കേസ് അട്ടിമറിക്കാനാണ് ശ്രമമെന്നും എല്ലാ രഹസ്യങ്ങളും അറിയുന്ന ചിലർ സഭയിലുണ്ടെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി. 'പെരയ്ക്ക് മുകളിൽ വളരുന്ന കൊമ്പുകൾ മുറിച്ചിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു' എന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.
അതേസമയം, സ്വർണക്കടത്ത് കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ക്രമസമാധാന പ്രശ്നങ്ങളിൽ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. സ്വർണക്കടത്ത് തടയാൻ കേന്ദ്രത്തിനാണ് സമ്പൂർണ അധികാരമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16