Quantcast

ചെങ്കൊടിയേറ്റം, രണ്ടാമൂഴം

സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ വീണ്ടും അധികാരത്തിലേക്ക്

MediaOne Logo

Web Desk

  • Updated:

    2021-05-02 13:27:22.0

Published:

2 May 2021 1:43 AM GMT

ചെങ്കൊടിയേറ്റം, രണ്ടാമൂഴം
X

ഭരണവിരുദ്ധ വികാരം പ്രകടമാവാത്ത തെരഞ്ഞെടുപ്പിൽ ഇടതു തരംഗം അലയടിച്ചു. സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ വീണ്ടും അധികാരത്തിലേക്ക്.


Live Updates

  • 2 May 2021 10:59 AM GMT

    പൂഞ്ഞാറിൽ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ വിജയിച്ചു. ഭൂരിപക്ഷം 16817 വോട്ടുകൾ. പി സി ജോർജ് രണ്ടാം സ്ഥാനത്ത്.

  • 2 May 2021 10:55 AM GMT

    കോട്ടകൾ കുലുങ്ങി; ഇടതുതരംഗത്തിൽ അടിതെറ്റി ലീഗ്

    ഇടതുതരംഗം ആഞ്ഞടിച്ച നിയമസഭാ തെരഞ്ഞെടുപ്പിൽ നിലതെറ്റി മുസ്‌ലിംലീഗ്. 15 സീറ്റിലാണ് നിലവിൽ മുസ്‌ലിം ലീഗ് ലീഡ് ചെയ്യുകയോ വിജയിക്കുകയോ ചെയ്തിട്ടുള്ളത്. മലപ്പുറത്തെ 12 സീറ്റിലും കാസർക്കോടെ രണ്ട് സീറ്റിലും കോഴിക്കോട്ടെ ഒരു സീറ്റിലുമാണ് ലീഗ് മുമ്പിട്ടു നിൽക്കുന്നത്.

    ഇവിടെ കാണാം

  • 2 May 2021 10:52 AM GMT

    നന്ദിഗ്രാമിൽ മമത ബാന൪ജി വിജയിച്ചു. 820 വോട്ടിന് സുവേന്ദു അധികാരിയെ പരാജയപ്പെടുത്തി

  • 2 May 2021 10:46 AM GMT

    ബിജെപി അക്കൗണ്ട് പൂട്ടി; നേമത്ത് വി.ശിവൻകുട്ടി വിജയിച്ചു

    കേരളത്തിലെ ഏക ബിജെപി അക്കൗണ്ട് എൽ.ഡി.എഫ് പൂട്ടിച്ചു. വി.ശിവൻകുട്ടി വിജയിച്ചത് അയ്യായിരത്തിലധികം വോട്ടുകൾക്ക്.

  • 2 May 2021 10:43 AM GMT

    ജനവിധി അപ്രതീക്ഷിതമെന്നും മാനിക്കുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ. വിജയിച്ച എല്ലാ സ്ഥാനാർത്ഥികൾക്കും അഭിനന്ദനം. ഏറ്റവും കൂടുതൽ പുതുമുഖ സ്ഥാനാർത്ഥികള നിർത്തിയത് യു ഡി എഫ് ആണ്. പരാജയ കാരണങ്ങൾ പഠിച്ച ശേഷം നിങ്ങളെ ധരിപ്പിക്കും. 

  • 2 May 2021 10:41 AM GMT

    പത്തനംതിട്ടയിൽ അഞ്ചിൽ അഞ്ചും ഉറപ്പിച്ച് എൽഡിഎഫ്. റാന്നിയിൽ പ്രമോദ് നാരായണൻ ഫോട്ടോ ഫിനിഷ് വിജയത്തിലേക്ക്. 

  • 2 May 2021 10:34 AM GMT

    തിരൂരങ്ങാടിയിൽ കെപിഎ മജീദ് 9468 വോട്ടുകൾക്ക് വിജയിച്ചു

  • 2 May 2021 10:33 AM GMT

    ദേവികുളത്ത് എൽ.ഡി.എഫ് സ്ഥാനാർഥി എ.രാജ 7847 വോട്ടുകൾക്ക് വിജയിച്ചു

  • 2 May 2021 10:32 AM GMT

    തൊടുപുഴയിൽ യുഡിഎഫ് സ്ഥാനാർഥി പി.ജെ ജോസഫ് വിജയിച്ചു

  • 2 May 2021 10:30 AM GMT

    'എൽ.ഡി.എഫ് വിജയം അംഗീകരിക്കുന്നു';പി.ജെ ജോസഫ്

    എൽ.ഡി.എഫ് വിജയം അംഗീകരിക്കുന്നുവെന്ന് പി.ജെ ജോസഫ്. കുറവ് മനസിലാക്കി മുന്നോട്ടുപ്പോകും. കേരള കോൺഗ്രസ് പരസ്പരം മത്സരിച്ച നാലിൽ രണ്ട് സീറ്റിൽ വിജയിച്ചു.

TAGS :

Next Story