Quantcast

ടി.പി വധക്കേസ് പ്രതികൾക്ക് ഇളവ് നൽകി വിട്ടയക്കാനുള്ള നീക്കത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെയും ആഭ്യന്തര വകുപ്പിന്റെയും അറിവോടു കൂടിയാണ് പ്രതികൾക്ക് ശിക്ഷയിൽ ഇളവു നൽകാനുള്ള നീക്കം നടക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2024-06-22 16:04:12.0

Published:

22 Jun 2024 4:03 PM GMT

Ramesh Chennithala wants to postpone the Lok Kerala Sabha
X

തിരുവനന്തപുരം: കോടതി നിർദേശത്തെ കാറ്റിൽ പറത്തി പിണറായി വിജയൻ സർക്കാർ ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകാൻ ശ്രമിക്കുന്നത് പ്രതിഷേധാർഹവും അപലപനീയവുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ശിക്ഷയിൽ ഒരു തരത്തിലുള്ള ഇളവുകളും 20 വർഷത്തേക്ക് അനുവദിക്കാൻ പാടില്ലായെന്നാണ് കോടതി ഉത്തരവ്.

ഒരു മനുഷ്യനെ പ്രാകൃതമായ രീതിയിൽ വകവരുത്തിയ പ്രതികൾക്ക് ശിക്ഷയിൽ ഇളവു നൽകാനുള്ള നീക്കം മുഖ്യമന്ത്രിയുടെയും ആഭ്യന്തര വകുപ്പിന്റെയും അറിവോടു കൂടി തന്നെയാണ് നടക്കുന്നത്. ഇതൊരു കോടതിയലക്ഷ്യ നടപടിയാണ്. അധികാരത്തിന്റെ അഹങ്കാരത്തിൽ പ്രതികൾക്ക് അനധികൃത പരോൾ അനുവദിച്ചു കൊണ്ടിരുന്ന സർക്കാർ ജയിലിൽ എല്ലാ സുഖ സൗകര്യങ്ങളുമാണ് ഇക്കാലമത്രയും ഒരുക്കി കൊടുത്തത്.

സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മനുഷ്യത്വരഹിതമായ ഈ നീക്കത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും, പ്രതികൾ വേണ്ടപ്പെട്ടവരായതു കൊണ്ടാണ് മുഖ്യമന്ത്രി കോടതിയെ ധിക്കരിക്കുന്നത്. ആഭ്യന്തര വകുപ്പും ജയിൽ മേധാവികളും ചേർന്നു നടത്തുന്ന നിന്ദ്യമായ ഈ നടപടിക്കെതിരെ കേരളം ഒരുമിച്ചു നിൽക്കണമെന്നും ചെന്നിത്തല പറഞ്ഞു

TAGS :

Next Story