Quantcast

ഐഎഫ്എഫ്‌കെ വേദിയിൽ രഞ്ജിത്തിന് കൂവൽ

കൂവൽ പുത്തരിയല്ലെന്നും കൂകി തോൽപ്പിക്കാൻ ആകില്ലെന്നും രഞ്ജിത്ത് കൂവലിന് മറുപടിയായി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-12-16 13:34:29.0

Published:

16 Dec 2022 1:20 PM GMT

ഐഎഫ്എഫ്‌കെ വേദിയിൽ രഞ്ജിത്തിന് കൂവൽ
X

തിരുവനന്തപുരം: ഐഎഫ്എഫ്‌കെ സമാപന വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് കൂവൽ. സംസാരിക്കാൻ എഴുന്നേറ്റപ്പോഴാണ് കാണികൾ കൂവിയത്. എന്നാൽ, കൂവൽ പുത്തരിയല്ലെന്നും കൂകി തോൽപ്പിക്കാൻ ആകില്ലെന്നും രഞ്ജിത്ത് കൂവലിന് മറുപടിയായി പറഞ്ഞു.

അതേസമയം, ഒരാഴ്ച നീണ്ട സിനിമാ വസന്തത്തിന് ഇന്ന് കൊടിയിറങ്ങും. ലിജോ ജോസ് പെല്ലിശേരിയുടെ നൻപകൽ നേരത്ത് മയക്കം ഉൾപ്പടെ പതിനാല് ചിത്രങ്ങളാണ് പുരസ്‌കാരങ്ങൾക്കായി മൽസരിക്കുന്നത്. മമ്മൂട്ടി മികച്ച പ്രകടനം കാഴ്ചവച്ച നൻപകൽ നേരത്ത് മയക്കം ലിജോജോസ് പെല്ലിശേരിക്ക് സുവർണ ചകോരം സമ്മാനിക്കുമോയെന്ന് ഇന്നറിയാം. മഹേഷ് നാരായണന്റെ അറിയിപ്പ് ഉൾപ്പടെ മത്സരവിഭാഗത്തിൽ കടുത്തമത്സരമായിരുന്നു.

2018 ൽ ജല്ലിക്കെട്ടിലൂടെ ലിജോ രജത ചകോരം നേടിയിരുന്നു. മികച്ച ചിത്രങ്ങൾക്കും സംവിധായകർക്കുമായി പതിനൊന്ന് പുരസ്‌ക്കാരങ്ങളാണ് ഇന്ന് പ്രഖ്യാപിക്കുക . മേള മികച്ചത് എന്ന അഭിപ്രായമാണ് ഡെലിഗേറ്റുകൾക്ക് ജർമ്മൻ സംവിധായകനും നിർമ്മാതാവുമായ വീറ്റ് ഹെൽമർ ചെയർമാനായ ജൂറിയാണ് പുരസ്‌കാരങ്ങൾ നിർണയിക്കുക. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരത്തിന് 20 ലക്ഷം രൂപയും രജതചകോരത്തിനു നാലു ലക്ഷവും പുതുമുഖ സംവിധായകന് മൂന്ന് ലക്ഷവും ജനപ്രീതിയാർജിച്ച ചിത്രത്തിന് രണ്ടു ലക്ഷം രൂപയുമാണ് സമ്മാനത്തുക.

TAGS :

Next Story