Quantcast

റാന്നി ജാതി വിവേചനം : എസ് എസി കമ്മീഷൻ നേരിട്ട് പരാതി അന്വേഷിക്കും

കമ്മീഷൻ അംഗങ്ങൾ തിങ്കളാഴ്ച റാന്നിയിലെത്തി പരാതിക്കാരെ കാണും.

MediaOne Logo

Web Desk

  • Updated:

    2021-11-06 07:48:01.0

Published:

6 Nov 2021 7:30 AM GMT

റാന്നി ജാതി വിവേചനം : എസ് എസി  കമ്മീഷൻ നേരിട്ട് പരാതി അന്വേഷിക്കും
X

റാന്നിയിലെ ജാതി വിവേചന പരാതിയിൽ എസ് എസി കമ്മീഷൻ നേരിട്ടെത്തി അന്വേഷിക്കും. കമ്മീഷൻ അംഗങ്ങൾ തിങ്കളാഴ്ച റാന്നിയിലെത്തി പരാതിക്കാരെ കാണും. ജാതി വിവേചനം സംബന്ധിച്ച മീഡിയവൺ വാർത്തയെ തുടർന്നാണ് സ്ഥലം സന്ദർശിക്കാൻ കമ്മീഷൻ തീരുമാനിച്ചത്.

പരാതിക്കാരുടെയും പ്രദേശവാസികളുടെയും ഭാഗം കേൾക്കും. എട്ട് ദളിത് കുടുംബങ്ങൾക്ക് മൂന്ന് സെന്റ് ഭൂമി വിട്ടു നൽകി മാതൃകാപരമായ സമീപനം സ്വീകരിച്ച വിടി വർഗീസിനെയും കമ്മീഷൻ കണ്ടേക്കും.

റാന്നി പഴവങ്ങാടി പഞ്ചായത്തിലെ വലിയകാവിൽ എട്ട് ദലിത് കുടുംബങ്ങൾക്കാണ് മൂന്ന് സെൻറ് ഭൂമി വീതം ഇഷ്ടദാനമായി ലഭിക്കുന്നത്. വീട് വെക്കാൻ ഭൂമി നൽകിയത് മന്ദമാരുതി സ്വദേശിയായ വി.ടി വർഗീസാണ്. എന്നാൽ വീടുപണി തുടങ്ങാനിരിക്കെ പ്രശ്‌നങ്ങൾ തുടങ്ങി. പഞ്ചായത്ത് മെമ്പർ ഷേർളി ജോർജ് അടക്കമുള്ള പരിസരവാസികൾ ജാതിയുടെ പേരിൽ ഇടഞ്ഞു. പരിസരവാസികൾ വഴിയടച്ചു. വെള്ളമെടുക്കാൻ പഞ്ചായത്ത് കിണറിന് അരികിലേക്ക് പോലും പോകാൻ കഴിയാതെയായി ഭൂമി കൈമാറിയതിന് വി.ടി വർഗീസിനെയും ഭീഷണിപ്പെടുത്തി. റാന്നി പൊലീസിലും പത്തനംതിട്ട എസ്.പിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പിന്നാലെ ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകി.

TAGS :

Next Story