Quantcast

വേതന പരിഷ്കരണമടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്

ഇ - പോസ് ഇലക്ട്രോണിക് സംവിധാനത്തിന്റെ നിരന്തര തകരാര്‍ റേഷന്‍ വിതരണം താളം തെറ്റിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    3 March 2023 1:43 AM GMT

ration dealers plan strike
X

കൊച്ചി: വേതന പരിഷ്കരണമടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷന്‍ വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നു. ഇ - പോസ് ഇലക്ട്രോണിക് സംവിധാനത്തിന്റെ നിരന്തര തകരാര്‍ റേഷന്‍ വിതരണം താളം തെറ്റിക്കുകയാണ്. ഇതിന് ഉടന്‍ പരിഹാരം കാണണമെന്ന് ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ കൊച്ചിയില്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ റേഷന്‍ വിതരണ മേഖല നേരിടുന്ന പ്രതിസന്ധികള്‍ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നത്. ഇ -പോസ് മെഷ്യന്‍ തകരാര്‍ പരിഹരിക്കാതായതോടെ റേഷന്‍ വാങ്ങുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. ഏറെ നേരം കാത്തിരുന്ന് മടുത്ത പലരും റേഷന്‍ വ്യാപാരികള്‍ക്ക് നേരെ ആക്രമണം നടത്തുന്നത് പതിവായി.

കൊച്ചി അമരാവതിയില്‍ രോഗിയായ റേഷന്‍ വ്യാപാരിയെ യുവാവ് ആക്രമിച്ചിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് അസോസിയേഷന്‍ ആരോപിച്ചു. അരിവിഹിതം വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാരിനെതിരെയും പ്രതിഷേധം കടുപ്പിക്കാന്‍ തന്നെയാണ് വ്യാപാരികളുടെ തീരുമാനം.



TAGS :

Next Story