Quantcast

'സൗജന്യ കിറ്റ് വിതരണത്തിന് ചെലവായ 55 കോടി രൂപ ഓണത്തിന് മുമ്പായി നല്‍കണം'; സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്

അടുത്തമാസം 11 ന് റേഷൻ കടകൾ അടച്ചിടും

MediaOne Logo

Web Desk

  • Published:

    18 Aug 2023 1:01 AM GMT

Ration traders in the state to strike,onam kit kerala,latest malayalam news,സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്,ഓണകിറ്റ് വിതരണം, കോവിഡ് കാലത്തെ കിറ്റ് വിതരണം,റേഷൻ വ്യാപാരികളുടെ കൺവെൻഷൻ
X

മലപ്പുറം: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്. കോവിഡ് കാലത്തെ കിറ്റ് വിതരണത്തിന് ചിലവായ തുക നൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരം. അടുത്തമാസം 11 ന് റേഷൻ കടകൾ അടച്ചിടും.

കോവിഡ് കാലത്ത് സർക്കാർ സൗജന്യമായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തിരുന്നു. റേഷൻ കടകൾ വഴിയാണ് കിറ്റ് വിതരണം ചെയ്തത്. കിറ്റ് സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി റേഷൻ വ്യാപാരികൾക്ക് പണം ചിലവായിട്ടുണ്ട്. 14232 റേഷൻ വ്യാപാരികൾക്കായി ഈ ഇനത്തിൽ 55 കോടി രൂപ സംസ്ഥാന സർക്കാർ നൽകാനുണ്ട്. ഓണത്തിന് മുമ്പായി ഈ പണം നൽകണമെന്നാണ് റേഷൻ വ്യാപാരികളുടെ ആവശ്യം. പണം ലഭിച്ചില്ലെങ്കിൽ കടകൾ അടച്ച് സമരം നടത്തുമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ വാർക്കിംങ് പ്രസിഡന്റ് കാടാമ്പുഴ മൂസ അറിയിച്ചു.

സെപ്റ്റംബർ മൂന്നിന് കോട്ടയത്ത് റേഷൻ വ്യാപാരികളുടെ കൺവെൻഷൻവിളിച്ച് ചേർത്ത് ഭാവി സമര പരിപാടികൾ ആസൂത്രണം ചെയ്യും. ഉത്സവ ബത്ത ഉയർത്തണമെന്നും റേഷൻ വ്യാപാരികൾ ആവശ്യപെട്ടു

TAGS :

Next Story