'കുറ്റക്കാര്‍ക്കെതിരെ നടപടി വേണം;' റസാഖ് പായമ്പ്രാട്ടിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ പരാതി നൽകി
മാലിന്യ പ്ലാന്റ് തുറക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു
കൊണ്ടോട്ടി: ഇടത് സഹയാത്രികൻ റസാഖ് പായമ്പ്രാട്ടിന്റെ മരണത്തിൽ അന്വേഷണം വേണമെന്ന് കുടുംബം. ഭാര്യ കൊണ്ടോട്ടി സ്റ്റേഷനിൽ പരാതി നൽകി.റസാഖിന്റെ മരണത്തിന് കാരണക്കാരായവരെ കുറിച്ചും മരണത്തിലേക്ക് നയിച്ച കാരണങ്ങളും വിശദമായ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
മെയ് 26-നാണ് റസാഖിനെ പുളിക്കൽ പഞ്ചായത്ത് ഓഫീസിന്റെ വരാന്തയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റസാഖിന്റെ വീടിന് സമീപം പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നിരവധി പരാതികൾ നൽകിയിരുന്നു.
ഇടതുപക്ഷം ഭരിക്കുന്ന പുളിക്കൽ പഞ്ചായത്ത് ഈ വിഷയത്തിൽ നടപടിയൊന്നും സ്വീകരിക്കാൻ തയ്യാറായില്ല. പ്ലാന്റിലെ വിഷപ്പുക ശ്വസിച്ചാണ് തന്റെ സഹോദരന് ശ്വാസകോശ രോഗം വന്നു മരിച്ചതെന്നും റസാഖിന് പരാതിയുണ്ടായിരുന്നു. ഇത് സംബന്ധിച്ച രേഖകളും റസാഖിന്റെ മൃതദേഹത്തിന്റെ സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. അതേസമയം, മാലിന്യ പ്ലാന്റ് തുറക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു.
Adjust Story Font
16