തടവുകാരുടെ യൂണിഫോം മാറും; ജയിൽവകുപ്പിൽ പരിഷ്കാരങ്ങൾക്ക് ശിപാർശ
കൂടുതൽ തുറന്ന ജയിലുകൾ ആരംഭിക്കണമെന്നും വിഷൻ 2030 എന്ന പേരിൽ ജയിൽവകുപ്പ് സമർപ്പിച്ച ശിപാർശയിലുണ്ട്.
ജയിൽ വകുപ്പിൽ പുതിയ പരിഷ്കാരങ്ങൾക്ക് ശിപാർശ. തടവുകാരുടെ യൂണിഫോമിലടക്കം മാറ്റങ്ങൾ ശിപാർശ ചെയ്തുകൊണ്ട് ജയില്‍ വകുപ്പ് സർക്കാരിന് റിപ്പോർട്ട് നൽകി. പുരുഷ തടവുകാർക്ക് ധരിക്കാൻ ഷർട്ടും മുണ്ടിനും പകരം പാൻറും ഷർട്ടും നൽകാനാണ് ശിപാർശ.സ്ത്രീ തടവുകാർക്ക് ചട്ടയും മുണ്ടിനും പകരം ചുരിദാറോ കുർത്തയോ നൽകണം. തടവുകാരുടെ പ്രതിഫലം വർദ്ധിപ്പിക്കണം. ജയിലുകളിൽ മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങണം. തുടങ്ങിയവയാണ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശകള്‍
കൂടുതൽ തുറന്ന ജയിലുകൾ ആരംഭിക്കണമെന്നും വിഷൻ 2030 എന്ന പേരിൽ ജയിൽവകുപ്പ് സമർപ്പിച്ച ശിപാർശയിലുണ്ട്. ജയിൽ വകുപ്പിൽ പരിഷ്കാരങ്ങൾ നിർദ്ദേശിക്കാൻ ചീഫ് നേരത്തെ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.
Next Story
Adjust Story Font
16