മൂന്ന് ദിവസം മലയാളി കുടിച്ചത് 154 കോടിയുടെ മദ്യം; ബെവ്കോയിൽ റെക്കോർഡ് വിൽപ്പന
ബെവ്കോയുടെ ചാലക്കുടി ഔട്ട്ലെറ്റിലാണ് ഇത്തവണ ഏറ്റവും കൂടുതൽ മദ്യം വിറ്റത്
തിരുവനന്തപുരം: ക്രിസ്മസ് മദ്യ വിൽപ്പനയിൽ വർധന. മൂന്നു ദിവസത്തെ വിൽപ്പന 154. 77 കോടി. ഔട്ട്ലെറ്റുകളിൽ മാത്രം ഇന്നലെ നടത്തിയ വിൽപ്പന 70.73 കോടി. കഴിഞ്ഞ വർഷം ക്രിസ്മസ് തലേന്ന് 69.55 കോടിയായിരുന്നു. 22 ന് വിറ്റത് 75.70 കോടിയുടെ മദ്യം, കഴിഞ്ഞ വർഷം ഇത് 65.39 കോടിയായിരുന്നു. ഡിസംബർ 23 ന് 84.04 കോടി, കഴിഞ്ഞ വർഷം 75.41 കോടി എന്നിങ്ങനെയാണ് കണക്ക്.
ബെവ്കോയുടെ ചാലക്കുടി ഔട്ട്ലെറ്റിലാണ് ഇത്തവണ ഏറ്റവും കൂടുതൽ മദ്യം വിറ്റത്. 63.85 ലക്ഷം രൂപയുടെ വിൽപ്പനയാണ് ഇവിടെ നടന്നത്. ചങ്ങനാശ്ശേരി ഔട്ട്ലെട്ടാണ് തൊട്ടുപിന്നിൽ. മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുട ഔട്ട്ലെറ്റ് ആണ്. ഏറ്റവും കൂടുതൽ മദ്യം വിറ്റഴിക്കാറുള്ള തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ബെവ്കോ ഔട്ട്ലെറ്റിൽ ഇപ്രാവശ്യം വിൽപ്പന നാലാം സ്ഥാനത്താണ്.
Next Story
Adjust Story Font
16