Quantcast

സാമ്പത്തിക പ്രതിസന്ധി; സപ്ലൈകോയിൽ ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യേണ്ടെന്ന് നിർദേശം

നിരവധി ഉദ്യോഗാർഥികൾ നിയമനം കാത്തുകഴിയുന്ന അസിസ്റ്റന്റ് സെയിൽസ്മാൻ ഉൾപ്പെടെയുള്ള തസ്തികകളിൽ നിയമനം നടത്തേണ്ടെന്നാണ് സപ്ലൈകോയുടെ തീരുമാനം.

MediaOne Logo

Web Desk

  • Published:

    1 Dec 2024 5:33 AM GMT

Supplyco
X

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സപ്ലൈകോയിൽ നിയമന നിരോധനം. സപ്ലൈകോ എംഡിയാണ് ഒഴിവുകൾ നികത്തേണ്ടെന്ന് നിർദേശം നൽകിയത്. ഇതിന്റെ വിവരാവകാശ രേഖ മീഡിയവണിന് ലഭിച്ചു. നിരവധി ഉദ്യോഗാർഥികൾ നിയമനം കാത്തുകഴിയുന്ന അസിസ്റ്റന്റ് സെയിൽസ്മാൻ ഉൾപ്പെടെയുള്ള തസ്തികകളിൽ നിയമനം നടത്തേണ്ടെന്നാണ് സപ്ലൈകോയുടെ തീരുമാനം.

നിലവിൽ 150 തസ്തികകൾ സപ്ലൈകോയിൽ ഒഴിവുണ്ടെന്നാണ് വിവരം. ഇനി ഒഴിവ് വരുന്ന തസ്തികകളിലും ഉടൻ നിയമനം വേണ്ടെന്നാണ് സപ്ലൈകോയുടെ തീരുമാനം. പ്രതിസന്ധിക്ക് കാരണം സപ്ലൈകോ മാത്രമാണെന്ന് പറയാനാവില്ല. ധനവകുപ്പ് പണം അനുവദിക്കാത്തതാണ് സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം.

TAGS :

Next Story