Quantcast

നിയമനക്കോഴ വിവാദം; സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന്

സി.സി.ടി.വി ദൃശ്യങ്ങളിൽ അഖിൽ മാത്യുവില്ല

MediaOne Logo

Web Desk

  • Updated:

    2023-09-30 16:53:41.0

Published:

30 Sept 2023 7:52 PM IST

Recruitment Controversy, CCTV footage, Secretariat,  police, latest malayalam news, റിക്രൂട്ട്‌മെന്റ് വിവാദം, സിസിടിവി ദൃശ്യങ്ങൾ, സെക്രട്ടേറിയറ്റ്, പോലീസ്, ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

തിരുവനന്തപുരം: നിയമനക്കോഴ വിവാദത്തിൽ സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സെക്രട്ടറിയേറ്റ് അനക്സ് രണ്ടിലെ സി.സി.ടി.വിയിലേതാണ് ദൃശ്യങ്ങൾ. സി.സി.ടി.വിയിൽ ഹരിദാസനെയും ബാസിതിനെയും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അഖിൽ മാത്യു ദൃശ്യങ്ങളിലില്ല.

ഓട്ടോയിലാണ് ഇവർ എത്തിയത്. എന്നാൽ പണം കൈമാറുന്നത് ഈ ദൃശ്യങ്ങളിലില്ല. ഹരിദാസനും ബാസിതും സെക്രട്ടറിയേറ്റ് പരിസരത്ത് ഒരു മണിക്കൂറിലധികം ചിലവഴിച്ചതായും സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം.

ഏപ്രിൽ പത്തിന് സെക്രട്ടറിയേറ്റിന് മുന്നിലെ ഓട്ടോ സ്റ്റാന്‍റിൽ വെച്ച് നിയമനക്കോഴയായി അഖിൽ മാത്യൂവിന് ഒരു ലക്ഷം രൂപ നൽകി എന്നായിരുന്നു ഹരിദാസിന്‍റെ ആരോപണം. എന്നാൽ ഇന്നേ ദിവസം ബന്ധുവിന്‍റെ കല്യാണത്തിൽ പങ്കെടുക്കുകയായിരുന്നെന്ന് അഖിൽ മാത്യു വ്യക്തമാക്കിയിരുന്നു.

TAGS :

Next Story