Quantcast

അതിതീവ്ര മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലര്‍ട്ട്.

MediaOne Logo

Web Desk

  • Published:

    12 Dec 2024 8:53 AM GMT

Heavy rain
X

തിരുവനന്തപുരം: അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലര്‍ട്ട്. 24 മണിക്കൂറിൽ 204.4 എം.എമ്മിൽ കൂടുതൽ മഴ പെയ്‌തേക്കുമെന്നാണ് പ്രവചനം.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കുറഞ്ഞ സമയത്തിനിടെ വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. ഇത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. മാന്നാർ കടലിടുക്കിന്റെ മുകളിലായി രൂപപ്പെട്ട ശക്തമായ ന്യൂനമർദത്തിന്റെ ഫലമാണ് മഴയെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു.

പത്തനംതിട്ടയിൽ ഇന്ന് റെഡ് അലർട്ടും നാളെ ഓറഞ്ച് അലർട്ടുമാണ്. സന്നിധാനത്തും പരിസരത്തും നിലവിൽ മഴ ശക്തമല്ല. ഇന്ന് രാത്രിയും നാളെ രാവിലെയും ശക്തമായ മഴക്ക് സാധ്യതയുണ്ട്. പത്തനംതിട്ടയിലെ സാഹചര്യം ചർച്ച ചെയ്യാൻ കലക്ടറുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

TAGS :

Next Story