Quantcast

കുസാറ്റിൽ അപകടമുണ്ടായ സംഗീതനിശക്ക് സുരക്ഷയൊരുക്കണമെന്ന പ്രിൻസിപ്പലുടെ അപേക്ഷ റജിസ്ട്രാർ അവഗണിച്ചു

മതിയായ സുരക്ഷാ ജീവനക്കാരെയും പൊലീസും വേണമെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാർക്ക് സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പല്‍ നൽകിയ കത്തിന്റെ പകർപ്പ് മീഡിയവണിന്

MediaOne Logo

Web Desk

  • Updated:

    2023-11-27 07:38:04.0

Published:

27 Nov 2023 5:45 AM GMT

Cusat Campus Auditorium
X

കൊച്ചി: കുസാറ്റിലെ സംഗീത നിശക്ക് സുരക്ഷ ആവശ്യപ്പെട്ട് സ്കൂള്‍ ഓഫ് എഞ്ചിനീയറിങ് പ്രിന്‍സിപ്പല്‍ അയച്ച കത്ത് രജിസ്ട്രാർ അവഗണിച്ചു. നാലു പേർ മരിച്ച അപകടത്തിന് ഒരു ദിവസം മുന്‍പ് അയച്ച കത്താണ് അവഗണിക്കപ്പെട്ടത്. കത്തിന്റെ പകർപ്പ് മീഡിയവൺ പുറത്തുവിട്ടു.

കുസാറ്റിലെ സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് സംഘടിപ്പിച്ച 'ധിഷ്ണ ടെക് ഫെസ്റ്റ്' വെള്ളി,ശനി,ഞായർ ദിവസങ്ങളിലാണ് നിശ്ചയിച്ചിരുന്നത്. അപകടത്തിന് ഒരു ദിവസം മുന്‍പാണ് പരിപാടിക്ക് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍, കുസാറ്റ് റജിസ്ട്രാർ ഡോ.മീരക്ക് കത്ത് അയച്ചത്.

വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം നടക്കുന്ന കലാപരിപാടികള്‍ക്ക് പൊതുജനങ്ങളും എത്തും. അതിനാല്‍ അപകടം ഒഴിവാക്കാന്‍ സുരക്ഷാ ജീവനക്കാരെയും പൊലീസിനെയും നിയോഗിക്കണമെന്ന് കത്തില്‍ വ്യക്തമായി ആവശ്യപ്പെടുന്നുണ്ട്. കുസാറ്റ് സെക്യൂരിറ്റി ഓഫീസർക്കും കത്തിന്റെ പകർപ്പ് വെച്ചിട്ടുണ്ട്.

സ്ഥിരം വിദ്യാർഥി സംഘർഷം നടക്കുന്ന കുസാറ്റ് ക്യാംപസില്‍ നേരത്തേ മുതലുളള ആറ് പൊലീസുകാർ മാത്രമാണ് അപകടസമയത്തും ഉണ്ടായിരുന്നത്. പരിപാടിയിലെ തിരക്ക് പരിഗണിച്ച് പ്രത്യേക സുരക്ഷ ഒരുക്കിയിരുന്നില്ല. പൊലീസിനെ വാക്കാല്‍ മാത്രമാണ് അറിയിച്ചതെന്ന് കുസാറ്റ് വി.സി, പി.ജി ശങ്കരന്‍ തന്നെ സമ്മതിച്ചതുമാണ്. അയ്യായിരത്തിലധികം വിദ്യാർഥികള്‍ എത്തിയ പരിപാടിക്ക് സുരക്ഷ ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിന് റജിസ്ട്രാറും വിസിയും മറുപടി പറയേണ്ടിവരും.

Watch Video Report


TAGS :

Next Story