Quantcast

പാടികളിൽ താമസിക്കുന്നവരുടെ പുനരധിവാസം ഉറപ്പാക്കും: മന്ത്രി കെ.രാജൻ

വീട് നൽകില്ലെന്ന പ്രചാരണം തെറ്റാണെന്നും മന്ത്രി മീഡിയവണിനോട്

MediaOne Logo

Lissy P

  • Updated:

    2024-08-18 06:40:42.0

Published:

18 Aug 2024 6:19 AM GMT

Vilangad Landslide: Rs 10,000 emergency assistance, Rs 6,000 as rent for disaster victims, latest news malayalam വിലങ്ങാട് ഉരുൾപൊട്ടൽ: ദുരന്തബാധിതർക്ക് 10000 രൂപ അടിയന്തര സഹായം, വാടകയായി 6,000 രൂപയും
X

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട പാടികളിലെ മുഴുവൻ പേരുടെയും പുനരധിവാസം ഉറപ്പുവരുത്തുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. സ്ഥായിയായ പുനരധിവാസമാണ് സർക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു. 'വീട് നഷ്ടപ്പെട്ട മുഴുവൻ ആളുകൾക്കും പുനരധിവാസം നൽകും. മടങ്ങിപ്പോകാൻ സാധിക്കാത്ത ആളുകളെയും പുനരധിവസിപ്പിക്കും'. പാടികളിലുള്ളവർക്ക് വീട് നൽകില്ലെന്ന പ്രചാരണം വ്യാജമെന്നും മന്ത്രി വ്യക്തമാക്കി.

'പാടികളിലെ തൊഴിലാളികളുടെ ഉപജീവനമാർഗത്തിന് തടസ്സമാകരുത് എന്ന കാരണത്താലാണ് എസ്റ്റേറ്റ് ഉടമകൾ ഒരുക്കുന്ന താമസ സൗകര്യം കണക്കിലെടുത്തിരിക്കുന്നത്.എന്നാൽ അവർ ജനങ്ങൾക്ക് നൽകുന്ന സ്ഥലം സർക്കാർ ഉദ്യോഗസ്ഥരടക്കം പോയി പരിശോധിച്ച ശേഷം മാത്രമേ ക്യാമ്പിലുള്ളവരെ അങ്ങോട്ട് മാറ്റുകയൊള്ളൂ. താമസയോഗ്യമല്ലെങ്കിൽ അത് പരിഗണിക്കില്ല. താമസസ്ഥലം ശരിയാകാതെ ആരെയും ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് ഇറക്കിവിടില്ലെന്നും സർക്കാറിന്റെ താൽക്കാലിക പുനരധിവാസ സൗകര്യം നൽകുമെന്നും' മന്ത്രി വ്യക്തമാക്കി.

അതേസമയം, മുണ്ടക്കൈ ദുരന്തബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച താൽക്കാലിക പുനരധിവാസമോ വീടോ പാടികളിൽ കഴിഞ്ഞിരുന്ന തങ്ങള്‍ക്ക് ലഭിക്കില്ലെന്ന ആശങ്കയാണ് തൊഴിലാളികള്‍ പങ്കുവെക്കുന്നത്.. പുനരധിവാസത്തിന് തങ്ങളുടെ കണക്കെടുക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ, താമസ സൗകര്യം എസ്റ്റേറ്റ് ഉടമകൾ തയ്യാറാക്കുമെന്നായിരുന്നു അധികൃതരുടെ മറുപടിയെന്നും ഇവര്‍ പറയുന്നു.എന്നാൽ, പതിറ്റാണ്ടുകൾ പഴക്കമുള്ള ഇടിഞ്ഞുപൊളിഞ്ഞ പാടികളിലേക്ക് മാറാനാവില്ലെന്ന നിലപാടിലാണ് തൊഴിലാളികൾ. 2019 ലെ പുത്തുമല ദുരന്തത്തിലും പാടികളിൽ കഴിഞ്ഞിരുന്നവർ പുനരധിവാസത്തിന് പുറത്തായിരുന്നു.

ദുരന്തത്തിൻ്റെ ഇരകളോട് വിവേചനമരുതെന്നും പാടികളിൽ കഴിഞ്ഞിരുന്നവർക്ക് താൽക്കാലിക പുനരധിവാസവും ശേഷം സ്വന്തം വീടും ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.


TAGS :

Next Story