Quantcast

'ആദ്യം എന്റെ കഴുത്തിന് കുത്തി, കൈയിൽ കത്രികയുണ്ടെന്ന് അറിഞ്ഞിരുന്നില്ല'; പ്രതിയുടെ ബന്ധു

വന്ദനയെ ആണ് പ്രതി ആദ്യം ആക്രമിച്ചതെന്നാണ് പൊലീസ് എഫ് ഐ ആർ

MediaOne Logo

Web Desk

  • Published:

    11 May 2023 2:46 AM GMT

kottarakkara doctor murder case
X

കൊല്ലം: അക്രമം ഉണ്ടാകുന്നതിന്റെ തലേദിവസം മുതൽ സന്ദീപ് പരസ്പര വിരുദ്ധമായാണ് സംസാരിച്ചതെന്ന് കുത്തേറ്റ ബന്ധു ബിനു. മുറിവ് പരിശോധിച്ച ശേഷം എക്‌സറേ എടുക്കാൻ പോകുമ്പോഴായിരുന്നു ആക്രമണം. പ്രതിയുടെ കയ്യിൽ കത്രിക ഉണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും ബിനു മീഡിയവണിനോട് പറഞ്ഞു. കഴുത്തിനാണ് ആദ്യം കത്രിക കൊണ്ട് കുത്തിയതെന്നും കതകിന് പിന്നിൽ ഒളിച്ചാണ് രക്ഷപ്പെട്ടതെന്നും ബിനു പറഞ്ഞു .

'ഡ്രസിംഗ് റൂമിൽ നിന്നാണ് ഇതെടുത്തത് തന്നെ ഇടിക്കുന്നത് പോലെയാണ് തോന്നിയത്. ആദ്യം തന്റെ കഴുത്തിന് കുത്തി.പിന്നെ ഹോം ഗാർഡിന്റെ തലയ്ക്കും കുത്തി. അക്രമം ഉണ്ടായപ്പോൾ ജീവനക്കാർ ചിതറിയോടി. ഓടി കതകിന് പിന്നിൽ ഒളിച്ചാണ് താൻ രക്ഷപ്പെട്ടതെന്നും ബിനു. പിന്നീടാണ് ഡോ.വന്ദന ദാസിനെ പ്രതി അക്രമിച്ചതെന്നും ബിനു പറയുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ബിനു.

അതേസമയം, പ്രതി സന്ദീപ് ആദ്യം ആക്രമിച്ചത് വന്ദനയെയാണെന്നും അത് തടയാൻ ശ്രമിച്ചപ്പോൾ പൊലീസുകാർക്ക് പരിക്കേറ്റെന്നുമാണ് എഫ്.ഐ.ആറിലുള്ളത്. എന്നാൽ സന്ദീപ് ബന്ധുവിനെയും പൊലീസുകാരെയുമാണ് ആദ്യം ആക്രമിച്ചതെന്നുമാണ് ദൃക്‌സാക്ഷിയുടെ മൊഴി.

സന്ദീപ് ആദ്യം ആക്രമിച്ചത് പൊലീസുകാരെയാണെന്ന് അന്നേരം ആശുപത്രയിലുണ്ടായിരുന്ന നാല് പേർ പ്രതികരിച്ചിരുന്നു. ആദ്യം പൊലീസിനെയാണ് പ്രതി ആക്രമിച്ചതെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ പൊലീസുമായി സംസാരിച്ച ശേഷം വ്യക്തമാക്കിയിരുന്നു. പ്രതി ആദ്യം അക്രമിച്ചത് വന്ദനയെയാണെന്ന് പറയുന്നതിന് പിന്നിൽ പൊലീസിന്റെ ലക്ഷ്യമെന്താണെന്നും ഏത് മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇത്തരത്തിൽ എഫ്.ഐ.ആർ തയ്യാറാക്കിയത് എന്നതിലും സംശയമുയരുകയാണ്. സന്ദീപ് ബന്ധുവിനെ ആദ്യം ആക്രമിച്ചത് സംബന്ധിച്ച് എഫ്.ഐ.ആറിൽ പരാമർശമില്ലായിരുന്നു.


കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് ജോലിക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. ഹൗസ് സർജൻ ഡോ. വന്ദനാ ദാസാണ് (25)കൊല്ലപ്പെട്ടത്. പൊലീസ് പരിശോനക്ക് എത്തിച്ച കൊല്ലം പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് ഡോക്ടറെ കുത്തിയത്. പൊലീസുകാർ ഉൾപ്പെടെ നാലുപേർക്കും ആക്രമണത്തിൽ പരിക്കേറ്റു.

ലഹരിക്ക് അടിമയായ സന്ദീപുമായി ബുധനാഴ്ച പുലർച്ചെ നാലുമണിക്കാണ് പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയത്. വീട്ടിലുണ്ടായ പ്രശ്‌നത്തെ തുടർന്ന് സന്ദീപിന്റെ കാലിന് പരിക്കേറ്റിരുന്നു. ഇത് പരിശോധിക്കുന്നതിനിടെയാണ് ഡോക്ടർ വന്ദനയെ കുത്തിയത്. ഡോക്ടറുടെ മുറിയിലുണ്ടായിരുന്ന ശസ്ത്രക്രിയ ഉപകരണമെടുത്താണ് കുത്തിപരിക്കേൽപ്പിച്ചത്.

TAGS :

Next Story