Quantcast

തെരുവ് നായ കടിച്ച് മരണം: വാക്‌സിൻ എടുത്തിരുന്നതായി ബന്ധുക്കൾ, പ്രാഥമിക ചികിത്സ ലഭിച്ചില്ലെന്ന് പരാതി

മതിയായ പ്രാഥമിക ചികിത്സ ലഭിച്ചില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2022-09-05 11:21:43.0

Published:

5 Sep 2022 10:18 AM GMT

തെരുവ് നായ കടിച്ച് മരണം: വാക്‌സിൻ എടുത്തിരുന്നതായി ബന്ധുക്കൾ, പ്രാഥമിക ചികിത്സ ലഭിച്ചില്ലെന്ന് പരാതി
X

പത്തനംതിട്ട: തെരുവ് നായയുടെ കടിയേറ്റ് പതിമൂന്ന്കാരി മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ച് കുട്ടിയുടെ മാതാപിതാക്കൾ. മതിയായ പ്രാഥമിക ചികിത്സ ലഭിച്ചില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു. പരിമിതികളുണ്ടെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞതായും കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു. റാന്നി പെരുനാട് സ്വദേശിനി അഭിരാമിയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു അഭിരാമി.

ഇന്ന് ഉച്ചയ്ക്ക് 1.40 ഓടെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. കുട്ടിയുടെ മരണത്തിന് പിന്നാലെയാണ് മാതാപിതാക്കള്‍ ചികിത്സാ പിഴവ് ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. പെരിനാട് ആശുപത്രിക്ക് എതിരെയാണ് അഭിരമായുടെ അച്ഛനും അമ്മയും ആരോപണം ഉന്നയിച്ചിരിക്കുന്നത്. പെരിനാട് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയില്ല. പരിമിതികളുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

ആഗസ്ത് 13നാണ് അഭിരാമിക്ക് നായയുടെ കടിയേറ്റത്. അടുത്ത വീട്ടില്‍ പാല്‍ വാങ്ങാന്‍ പോകുന്നതിനിടെയായിരുന്നു സംഭവം. കാലിലും കഴുത്തിലും മുഖത്തുമാണ് കുട്ടിക്ക് കടിയേറ്റത്. മുഖത്തേറ്റ പരിക്കില്‍ നിന്നും അണുബാധയേറ്റാണ് കുട്ടിയുടെ ആരോഗ്യനില ഗുരുതരമായത്. മൂന്ന് ദിവസം വാക്സിന്‍ സ്വീകരിച്ച ശേഷം മടങ്ങിയെത്തിയ ശേഷമാണ് കഴിഞ്ഞ വെള്ളിയാഴ്ച ആരോഗ്യനില ഗുരുതരമായത്.

TAGS :

Next Story