Quantcast

ശബരിമലയിൽ കുട്ടികൾക്ക് കോവിഡ് ടെസ്റ്റ് വേണ്ട; ആരോഗ്യവകുപ്പിന്റെ ഉത്തരവിൽ അവ്യക്തത

12 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് ആർടിപിസിആർ പരിശോധന ഫലം വേണ്ടിവരുമെന്ന് കോവിഡ് നോഡൽ ഓഫീസർ ഡോ. അജകുമാർ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2021-11-27 11:56:06.0

Published:

27 Nov 2021 11:50 AM GMT

ശബരിമലയിൽ കുട്ടികൾക്ക് കോവിഡ് ടെസ്റ്റ് വേണ്ട; ആരോഗ്യവകുപ്പിന്റെ ഉത്തരവിൽ അവ്യക്തത
X

ശബരിമലയിൽ ദർശനത്തിനെത്തുന്ന കുട്ടികൾക്ക് കൊവിഡ് പരിശോധന ഫലം വേണ്ടെന്ന ആരോഗ്യവകുപ്പ് ഉത്തരവിൽ അവ്യക്തത. 18 വയസ്സിന് താഴെയുള്ളവർക്ക് കോവിഡ് വാക്‌സിൻ നൽകിത്തുടങ്ങിയിട്ടില്ലാത്ത സാഹചര്യത്തിൽ പ്രായ പരിധി ഉത്തരവിൽ വ്യക്തമാക്കാത്തതാണ് ആശയക്കുഴപ്പത്തിന് കാരണം.

അതേസമയം, 12 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് ആർടിപിസിആർ പരിശോധന ഫലം വേണ്ടിവരുമെന്ന് കോവിഡ് പ്രോട്ടോക്കോൾ നോഡൽ ഓഫീസർ ഡോ. അജകുമാർ പറഞ്ഞു. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രിം കോടതി പരിഗണനയിലായതുകൊണ്ടാണ് സർക്കാർ ഉത്തരവിൽ പ്രായ പരിധി ഉൾപ്പെടുത്താത്തെതെന്നാണ് സൂചന.

ശബരിമലയിൽ ദർശനത്തിനെത്തുന്ന കുട്ടികൾക്ക് കൊവിഡ് പരിശോധന ഫലം വേണ്ടെന്ന ഉത്തരവ് ഇന്നലെയാണ് പുറത്തു വന്നത്. കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായാൽ പൂർണ്ണ ഉത്തരവാദിത്വം ഒപ്പമുള്ളവർക്കായിരിക്കുമെന്നും ഉത്തരവിൽ ഉണ്ട്. നേരത്തെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും തെളിഞ്ഞ കാലാവസ്ഥയും കാരണം ശബരിമലയിലേക്ക് കൂടുതൽ ഭക്തർ എത്തി തുടങ്ങിയിരുന്നു.

TAGS :

Next Story