Quantcast

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസം; വാഹനങ്ങൾ നീങ്ങിത്തുടങ്ങി

തുടരെയുണ്ടാകുന്ന ഗതാഗതസ്തംഭനം ഒഴിവാക്കാന്‍ ബദല്‍ പാതയ്ക്കുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്

MediaOne Logo

Web Desk

  • Updated:

    2023-10-23 17:02:37.0

Published:

23 Oct 2023 3:14 PM GMT

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസം; വാഹനങ്ങൾ നീങ്ങിത്തുടങ്ങി
X

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഇരുപത്തിനാല് മണിക്കൂറിലേറെ നീണ്ടുനിന്ന ഗതാഗതക്കുരുക്ക് അഴിഞ്ഞു. വൈകിട്ടോടെ ചുരത്തിലെ ഗതാഗതം പൂര്‍ണമായി പുനസ്ഥാപിച്ചു. തുടരെയുണ്ടാകുന്ന ഗതാഗതസ്തംഭനം ഒഴിവാക്കാന്‍ ബദല്‍ പാതയ്ക്കുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

വാരാന്ത്യത്തോട് ചേര്‍ന്ന് പൂജ അവധി കൂടിയെത്തിയതോടെ ചുരം കയറുന്നവരുടെ എണ്ണം വന്‍തോതില്‍ കൂടി. ഇതാണ് ഗതാഗതക്കുരുക്കിനിടയാക്കിയത്.ഇന്നലെ ഉച്ചയോടെ തുടങ്ങിയ ഗതാഗതക്കുരുക്കഴിഞ്ഞത് ഇന്ന് വൈകിട്ടോടെ. ഇരുപത്തിനാല് മണിക്കൂറിലേറെ വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങുകയായിരുന്നു ചുരത്തിലൂടെ. ഗതാഗതം ഇപ്പോള്‍ പൂര്‍ണമായി സാധാരണ നിലയിലായിട്ടുണ്ട്.

പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും വീതി കുറഞ്ഞ സ്ഥലങ്ങളിലും വളവുകളിലും ഗതാഗതം ഒരുവരിയില്‍ ക്രമീകരിച്ചതാണ് ഗതാഗതക്കുരുക്കഴിയാന്‍ സഹായകമായത്. ഇന്നലെയും ഇന്നുമായുണ്ടായുണ്ടായ ഗതാഗതക്കുരുക്ക് ചുരം ബദല്‍പാതയെ കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ വിനോദസഞ്ചാരത്തിനും മറ്റും ചുരംകയറിയവര്‍ പൂജ അവധി കഴിയുന്ന നാളെ നിരവധി ചുരമിറങ്ങുമെന്നതിനാല്‍ നാളെയും ചുരത്തില്‍ തിരക്കേറാനാണ് സാധ്യത.


TAGS :

Next Story