Quantcast

അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ അഞ്ചാം ദിവസത്തില്‍; പ്രതീക്ഷയോടെ കുടുംബം

ഇന്ന് രാവിലെ കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് രക്ഷാപ്രവർത്തനം ഊർജിതമാക്കും

MediaOne Logo

Web Desk

  • Updated:

    2024-07-20 02:04:22.0

Published:

20 July 2024 12:54 AM GMT

On the ninth day still could not be found; Todayഒമ്പതാം ദിവസത്തിലും കണ്ടെത്താനായില്ല; അർജുനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു
X

ബെംഗളൂരു: കർണാടകയിലെ അങ്കോലയില്‍ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 5-ാം ദിവസത്തിൽ. ഇന്നലെ ഉച്ചയോടെയാണ് അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ശക്തമാക്കിയത്. ഇന്ന് രാവിലെ കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് രക്ഷാപ്രവർത്തനം ഊർജിതമാക്കും.

മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് അങ്കോലയിൽ തെരച്ചിൽ ഊർജിതമായതെന്ന് അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫ് മീഡിയവണിനോട് പറഞ്ഞു. പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു.

അർജുനെ കണ്ടെത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അർജുനായുള്ള തിരച്ചിൽ താൽകാലികമായി അവസാനിപ്പിച്ച സാഹചര്യത്തിൽ ആശങ്ക രേഖപ്പെടുത്തി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. മൂന്ന് ദിവസം കഴിഞ്ഞിട്ടും കാര്യക്ഷമമായ തിരച്ചിൽ നടക്കാത്തത് സങ്കടകരമാണെന്നും കുടുംബം പറഞ്ഞിരുന്നു. പിന്നാലെ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിർദേശം നൽകുകയായിരുന്നു.

മേഖലയിൽ കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് തടസമായതിനാലാണ് എൻഡിആർഎഫും പൊലീസും അർജുനായുള്ള തിരച്ചിൽ താൽകാലികമായി അവസാനിപ്പിച്ചത്. ഗംഗാവതി പുഴ നിറഞ്ഞൊഴുകിയതും തിരിച്ചടിയായി. തുടർന്ന്, 100 അംഗ എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തി. മണ്ണ് നീക്കിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരം കയറ്റിവന്ന ലോറിയുടെ ജിപിഎസ് ലോക്കേഷൻ മണ്ണിനടിയിലാണ് ഏറ്റവും ഒടുവിലായി കാണിച്ചത്. ഈ സ്ഥലത്ത് മെറ്റൽ ഡിറ്റക്ടറുകളുടെ സഹായത്തോടെ തിരച്ചിൽ തുടരും.

ഗംഗാവാലി പുഴയിലിറങ്ങി നേവിയുടെ മുങ്ങൽ വിദഗ്ധർ നടത്തിയ പരിശോധനയില്‍ അര്‍ജുൻ ഓടിച്ചിരുന്ന ലോറി നദിയുടെ അടിത്തട്ടില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുനെ കർണാടക അങ്കോല-ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് കാണാതായത്.



TAGS :

Next Story