Quantcast

ഇന്ത്യയെ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂട ഏകാധിപത്യ രാജ്യമായി ഗവേഷണ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു: ശശി തരൂർ

വംശഹത്യക്ക് കളമൊരുക്കാനുള്ള നിയമനിർമ്മാണങ്ങൾ പാർലമെന്റിൽ നടത്താനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി

MediaOne Logo

Web Desk

  • Updated:

    2022-07-06 16:20:42.0

Published:

6 July 2022 4:19 PM GMT

ഇന്ത്യയെ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂട ഏകാധിപത്യ രാജ്യമായി ഗവേഷണ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു: ശശി തരൂർ
X

കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയെ അന്താരാഷ്ട്ര പഠന ഗവേഷണകേന്ദ്രങ്ങൾ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂട ഏകാധിപത്യ രാജ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞതായി ഡോ. ശശി തരൂർ എം.പി. പ്രതികരിക്കുന്നവരെ പ്രതികളാക്കുന്ന ഭരണകൂടവേട്ടക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച റാലിയുടെ ഭാഗമായി മുതലക്കുളത്ത് നടന്ന പ്രതിഷേധസംഗമത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനെതിരെ പ്രതികരിക്കുന്നവരെ ഒതുക്കാനുള്ള നീക്കമാണ് രാജ്യത്തെങ്ങും നടക്കുന്നതെന്നും ലോക ജനതക്കു മുമ്പിൽ ഇന്ത്യയെ താഴ്ത്തിക്കെട്ടുന്ന പ്രവർത്തനങ്ങളാണ് മോദി ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തങ്ങൾക്കെതിരെ ചിന്തിക്കുന്നതിന് പോലും തടവ് വിധിക്കാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്ന രാജ്യദ്രോഹ കുറ്റങ്ങൾ സ്വന്തം പൗരന്മാർക്കെതിരെ അനാവശ്യമായി ഉപയോഗിച്ചുവരികയാണെന്നും കുറ്റാന്വേഷണം തന്നെ ഒരു ശിക്ഷയാക്കി തടവിലിട്ടു പീഡിപ്പിക്കുന്ന നയമാണ് കേന്ദ്രം പിന്തുടരുന്നതെന്നും തരൂർ ചൂണ്ടിക്കാട്ടി. രാജ്യത്തെ വലിയ അപകടത്തിലേക്കാണ് സർക്കാർ കൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.


Thank you Shashi Tharoor Ji for your great gesture to attend this rally .

Posted by Sayyid Munavvar Ali Shihab Thangal on Wednesday, July 6, 2022

വംശഹത്യക്ക് കളമൊരുക്കാനുള്ള നിയമനിർമ്മാണങ്ങൾ പാർലമെന്റിൽ നടത്താനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് സംഗമം ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് അഖിലേന്ത്യ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി കുറ്റപ്പെടുത്തി. രാജ്യം മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ പരമദയനീയമായ സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ്. ടീസ്റ്റ സെതൽവാദ്, ആർബി ശ്രീകുമാർ ഉൾപൈടെയുള്ളവർ ഇരകൾക്കു വേണ്ടി നിലകൊണ്ടു എന്ന ഒറ്റക്കാരണത്തിന് വേട്ടയാടപ്പെടുകയാണ്. ഭയം കൊണ്ട് ജനങ്ങളെ ഏറെക്കാലം കീഴ്പ്പെടുത്തി ഭരിക്കാൻ കേന്ദ്രത്തിനാവുമെന്ന് കരുതേണ്ടതില്ലെന്നും ഇ.ടി ബഷീർ പറഞ്ഞു.ൃ

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. രാജ്യത്തെ നീതിക്കു വേണ്ടി ശബ്ദിക്കുന്നവരെ ഇത്തരത്തിൽ വേട്ടയാടിയാൽ ഇവിടെയും മുല്ലപ്പൂ വിപ്ലവം അതിവിദൂരമല്ലെന്ന് മുനവ്വറലി തങ്ങൾ പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് സ്വാഗതം പറഞ്ഞു. മതങ്ങളെ അപകീർത്തിപ്പെടുത്തുന്നതും നീതിയുടെ ആളുകളെ ക്രൂശിക്കുന്നതും ഇന്ത്യയുടെ പാരമ്പര്യമല്ലെന്ന് ഭാരതീയ ജനതാ പാർട്ടി ഓർക്കണമെന്ന് ഫിറോസ് പറഞ്ഞു.

മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് പി.എം.എ സലാം, മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി അഡ്വ. വി.കെ ഫൈസൽ ബാബു, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, ജനറൽ സെക്രട്ടറി എം. എ റസാഖ് മാസ്റ്റർ, മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ കമ്മറ്റി അംഗം ഷിബു മീരാൻ പ്രസംഗിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ നന്ദി പറഞ്ഞു. മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷറഫ് എടനീർ, കെ.എ മാഹീൻ, സി.കെ മുഹമ്മദലി, അഡ്വ. കാര്യറ നസീർ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം ജിഷാൻ, മിസ്ഹബ് കീഴരിയൂർ, ടി. മൊയ്തീൻ കോയ സംബന്ധിച്ചു.

നേരത്തെ കോർപ്പറേഷൻ സ്റ്റേഡിയം പരിസരത്ത് നിന്ന് മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ ഫിറോസ് എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രകടനം മാവൂർ റോഡ്, ബാങ്ക് റോഡ്, മാനാഞ്ചിറ വഴി മുതലക്കുളത്ത് സമാപിച്ചു.

Research centers have declared India an elected state dictatorship: Shashi Tharoor

TAGS :

Next Story