കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ പ്രതിയാക്കപ്പെട്ടയാളെ തിരികെയെടുത്തു; കഞ്ഞിക്കുഴി സിപിഎമ്മിൽ നിന്നും അഞ്ച് പേർ രാജിവെച്ചു
സ്മാരകം തകർത്ത കേസിൽ പ്രതികളെ തെളിവില്ലാത്തതിനാൽ കോടതി വെറുതെ വിട്ടിരുന്നു.
ആലപ്പുഴ: കഞ്ഞിക്കുഴി സിപിഎമ്മിൽ നിന്നും അഞ്ച് പേർ രാജിവെച്ചു. കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ പ്രതിയാക്കപ്പെട്ടയാളെ തിരികെയെടുത്തതിൽ പ്രതിഷേധിച്ചാണ് രാജി. കണ്ണർകാട് ബി ബ്രാഞ്ചിൽ പെട്ടവരാണ് രാജിവച്ചത്.
മഹിള അസോസിയേഷൻ, ഡിവൈഎഫ്ഐ മേഖലാ തലത്തിൽ പ്രവർത്തിക്കുന്ന വനിതകള്‍ ഉള്‍പ്പെടെയാണ് പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചത്. കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിലെ പ്രതിയും മുൻ കണ്ണര്‍കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ സാബുവിനെ മൂന്നു മാസം മുമ്പാണ് സിപിഎമ്മിൽ തിരികെയെടുത്തത്.
ഇതിനെതിരെ ജില്ലാ - സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ട് നടപടിയുണ്ടാകാത്തതിനാലാണ് രാജി. സ്മാരകം തകർത്ത കേസിൽ പ്രതികളെ തെളിവില്ലാത്തതിനാൽ കോടതി വെറുതെ വിട്ടിരുന്നു. 2013 ഒക്ടോബര്‍ 30 നാണ് കൃഷ്ണപിള്ള സ്മാരകം തീയിട്ട് നശിപ്പിച്ചത്. വിചാരണക്ക് ശേഷം 2020 ജൂലൈ 30ന് തെളിവില്ലെന്ന് കണ്ട് കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു.
Adjust Story Font
16