മൂല്യനിർണയം നടത്താതെ ഫലം പ്രഖ്യാപിച്ചു; കേരള സർവകലാശാല അന്വേഷണം ആരംഭിച്ചു
പരീക്ഷാ കൺട്രോളറോട് വൈസ് ചാൻസിലർ റിപ്പോർട്ട് ആവശ്യപ്പെട്ടു
തിരുവനന്തപുരം: മൂല്യനിർണയം നടത്താതെ ഫലം പ്രഖ്യാപിച്ച സംഭവത്തിൽ കേരള സർവകലാശാല അന്വേഷണം ആരംഭിച്ചു. പരീക്ഷാ കൺട്രോളറോട് വൈസ് ചാൻസിലർ റിപ്പോർട്ട് ആവശ്യപ്പെട്ടു. മൂല്യനിർണയം നടത്താതെ ഫലം പ്രഖ്യാപിച്ചത് വീഴ്ചയാണെന്ന് കേരള വി.സി മോഹനൻ കുന്നുമ്മൽ മീഡിയവണിനോട് പറഞ്ഞു.
പന്തളം എൻ.എസ്. കോളേജ് കേന്ദ്രമായി പരീക്ഷ എഴുതിയ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ വിദ്യാർഥികളെയാണ് തോൽപ്പിച്ചത്. ജൂൺ 30 ന് പ്രസിദ്ധീകരിച്ച പരീക്ഷഫലവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് കേരള സർവകലാശാല അന്വേഷണത്തിനൊരുങ്ങുന്നത്.
പരീക്ഷ എഴുതിയ വിദ്യാർഥികളുടെ പേപ്പറുകൾ മൂല്യനിർണയം നടത്താതെ ഫലം പ്രഖ്യാപിക്കുകയും വിദ്യാർഥികൾ പരീക്ഷ എഴുതാത്തതിനാൽ തോറ്റുവെന്ന് വെബ്‌സൈറ്റിൽ ഫലം പ്രസിദ്ധീകരിക്കുകയുമായിരുന്നു.
Next Story
Adjust Story Font
16