നായ ശല്യമില്ലാതാക്കാൻ തോക്കെടുത്ത് യാത്ര: കാസർകോട്ട് യുവാവിനെതിരെ ലഹളയുണ്ടാക്കൽ കേസ്
വ്യാഴാഴ്ച രാവിലെയാണ് സമീർ എയർ ഗണ്ണുമായി കുട്ടികൾക്ക് സംരക്ഷണമൊരുക്കി മുന്നിൽ നടക്കുന്ന വീഡിയോ പുറത്തിറക്കിയത്
തെരുവ് നായ്ക്കളുടെ ഭീഷണി നേരിടാൻ തോക്കുമായി മദ്രസ വിദ്യാർഥികൾക്ക് പ്രതീകാത്മക അകമ്പടി യാത്ര നടത്തിയ കാസർകോട് ഹദ്ദാദ് നഗറിലെ സമീറിനെതിരെ കേസ്. ipc 153 പ്രകാരം ലഹള ഉണ്ടാക്കാൻ ഇടയാക്കുന്ന തരത്തിലുള്ള പ്രവൃത്തി നടത്തിയതിനാണ് ബേക്കൽ പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച രാവിലെയാണ് സമീർ എയർ ഗണ്ണുമായി കുട്ടികൾക്ക് സംരക്ഷണമൊരുക്കി മുന്നിൽ നടക്കുന്ന വീഡിയോ പുറത്തിറക്കിയത്. സമൂഹ മാധ്യമങ്ങളിൽ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
സംഭവത്തിൽ സി.എച്ച് കുഞ്ഞമ്പു എം.എൽ.എ പ്രതികരിച്ചു. കുട്ടികളെ തെരുവുപട്ടികൾ ആക്രമിക്കാതിരിക്കാൻ അദ്ദേഹം ഗണ്ണുമായി പോയതായിരിക്കുമെന്നും എന്നാൽ തോക്കെടുത്താൽ പൊലീസിന് കേസെടുക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. നിയമം കയ്യിലെടുത്തതായി സംഭവത്തെ വ്യാഖ്യാനിക്കാൻ കഴിയില്ലെന്നും എന്നാൽ പൊലീസിന് നടപടി സ്വീകരിക്കേണ്ടി വരുമെന്നും എംഎൽഎ വ്യക്തമാക്കി.
Riot case against Kasaragod youth who took a gun to stop the dog from bothering
Adjust Story Font
16