റിയാസ് മൗലവി വധക്കേസ്: 'സർക്കാർ ശക്തമായ ഇടപെടൽ നടത്തി, ലീഗ് നേതാക്കൾ നടത്തിയ പ്രസ്താവന അസംബന്ധം ': കെ.ടി ജലീൽ
''കുഞ്ഞാലിക്കുട്ടിയും പി.എം.എ സലാമും പൊതു സമൂഹത്തോട് മാപ്പ് പറയണം''
മലപ്പുറം: റിയാസ് മൗലവി വധക്കേസില്‍ സർക്കാർ ശക്തമായ ഇടപെടൽ നടത്തിയെന്ന് കെ.ടി ജലീൽ എം.എൽ.എ. പ്രതികളെ കുറ്റവിമുക്തരാക്കിയതിൽ ലീഗ് നേതാക്കൾ നടത്തിയ പ്രസ്താവന അസംബന്ധമാണ്. ഒത്തുകളി ആരോപിക്കുന്നത് ഉദ്യോഗസ്ഥരെ മാനസികമായി തളർത്തുമെന്നും ജലീൽ പറഞ്ഞു.
'റിയാസ് മൗലവി കേസിൽ സർക്കാർ ശക്തമായ ഇടപെടൽ നടത്തി. പിടിയിലായ പ്രതികൾ ഏഴ് വർഷമായി ജയിലിൽ ആണ്. അവർക്ക് ജാമ്യം ലഭിച്ചിട്ടില്ല. പല പ്രതികൾക്കും കോവിഡ് കാലത്ത് ജാമ്യം ലഭിച്ചപ്പോൾ ഈ പ്രതികൾക്ക് ജാമ്യം നിഷേധിക്കാനാവും വിധത്തിലുള്ള റിപ്പോർട്ടാണ് പൊലീസ് നൽകിയത്'. അദ്ദേഹം പറഞ്ഞു.
'പ്രതികളെ കുറ്റവിമുക്തരാക്കിയ സംഭവത്തിൽ പി.കെ കുഞ്ഞാലിക്കുട്ടിയും പി.എം എ സലാമും നടത്തിയ പ്രസ്താവന അസംബന്ധമാണ്. കോടതി എന്ത് വിധി പറയും എന്ന് നമുക്ക് പറയാനാകില്ല. ലീഗിന്‍റെ ഒത്തുകളി പ്രസ്‍താവന നിരുത്തരവാദപരമാണ്. പി.കെ കുഞ്ഞാലിക്കുട്ടിയും പി.എം.എ സലാമും പൊതു സമൂഹത്തോട് മാപ്പ് പറയണം. പ്രോസിക്യൂഷനും പൊലീസും ഒത്തുകളിച്ചു എന്ന് പറയുന്നവർ അവര്‍ എടുത്ത പരിശ്രമങ്ങള്‍ കാണാതെ പോകരുത്'. ജലീല്‍ പറഞ്ഞു.
Adjust Story Font
16